തൃശൂർ : ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ കോളജ് വിദ്യാർത്ഥി മുങ്ങി മരിച്ചു. വലപ്പാട് സ്വദേശി പിജെ ആദിത്യനാ(20)ണ് മരിച്ചത്. എൽത്തുരുത്ത് കോളേജിലെ വിദ്യാർത്ഥിയാണ്. എൽതുരുത്ത് അഷ്ടമംഗലം ശിവക്ഷേത്രകുളത്തിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു ആദിത്യൻ. കാണാതായതിനെ തുടർന്ന് തൃശൂർ അഗ്‌നിരക്ഷാ സേനാ വിഭാഗം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
.jpg)
0 Comments