banner

ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്യവേ ടോറസ് ലോറിയിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം

കോട്ടയം : ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്യവേ ടോറസ് ലോറി ശരീരത്തിലൂടെ കയറിയിറങ്ങി ചെങ്ങന്നൂരിൽ യുവതി മരിച്ചു. വെൺമണി കുറ്റിയിൽ പുത്തൻ വീട്ടിൽ ഓമനക്കുട്ടന്റെ ഭാര്യ അജിത(47)യാണ് മരിച്ചത്. ഇന്ന് രാവിലെ 11.30-ഓടെ എം.സി റോഡിൽ ചെങ്ങന്നൂർ ഐ.ടി.ഐ ജംഗ്ഷനു സമീപത്തുവച്ചാണ് അപകടമുണ്ടായത്. 

 സ്‌കൂട്ടറിലിരുന്ന അജിത ടോറസ് ലോറിക്കടിയിൽ പെടുകയായിരുന്നു. ഗുരുതരാവസ്ഥയിലായ ഇവരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും ശേഷം കോട്ടയം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഭിഷേക്, ആദിത്യൻ മക്കളാണ്.

Post a Comment

0 Comments