banner

വീട്ടിലിരുന്ന ബൈക്ക് മോഷണം പോയി!, പോയ വഴിയിൽ പൈസ നൽകാതെ പെട്രോൾ അടിച്ചത് സമീപത്തെ പമ്പിൽ നിന്ന്, 'KL 53 Q 7110' എന്ന നമ്പറിലെ ബൈക്ക് കണ്ടാൽ വിളിക്കണേ


സ്വന്തം ലേഖകൻ

മലപ്പുറം : വീട്ടിലിരുന്ന ബൈക്ക് മോഷണം പോയി. മലപ്പുറം വൈലോങ്ങ ആശാരപ്പടി സ്വദേശി അജ്മലിന്റെ 'KL 53 Q 7110' എന്ന നമ്പറിലെ   ബൈക്കാണ് കഴിഞ്ഞ ദിവസം വീടിൻറെ മുൻവശത്ത് നിന്ന് 16/10/2023-ൽ മോഷണം പോയത്. പിന്നാലെ മലപ്പുറം പെരിന്തൽമണ്ണ പോലീസിൽ ഇദ്ദേഹം ഇത് സംബന്ധിച്ച് രേഖാമൂലം പരാതിയും നൽകിയിട്ടുണ്ട്. മാർക്കറ്റിൽ രണ്ടര ലക്ഷത്തിലധികം രൂപ വില വരുന്ന ബജാജ് ഡോമിനോർ 400 എന്ന ബൈക്കാണ് മോഷണം പോയത്. സംഭവത്തിൽ രണ്ടു പരാതികളാണ് പ്രതികളെ സംബന്ധിച്ച് പോലീസിൽ എത്തിയത്. മോഷണ ബൈക്കുമായി പോകുന്ന വഴിയിൽ സമീപത്തെ പമ്പിൽ നിന്ന് പ്രതികൾ പെട്രോൾ അടിച്ചിരുന്നു എന്നാൽ പെട്രോളിന്റെ പണം നൽകാതെയാണ് ഇവർ കടന്നു കളഞ്ഞത്. ഉച്ചയോടെ മലപ്പുറം നഗരഭാഗത്ത് ഈ ബൈക്ക് കണ്ടതായി വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ പെരിന്തൽമണ്ണ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ ബൈക്കിനെ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിലോ, അടുത്തുള്ള പോലീസ് സ്റ്റേഷനിലോ വിവരമറിയിക്കണമെന്ന് ഉടമകൾ അഭ്യർത്ഥിച്ചു. 

AJMAL: 9745822289

Post a Comment

0 Comments