സ്വന്തം ലേഖകൻ
കൊല്ലം : കൊല്ലം കോർപ്പറേഷൻ പരിധിയിൽ അഷ്ടമുടി കായൽ കെഎസ്ആർടിസി ബസ്റ്റാൻഡിനു മുന്നിൽ മാത്രമല്ലെന്ന് യുവമോർച്ച ജില്ലാ അധ്യക്ഷൻ പ്രണവ് താമരക്കുളം. കൊല്ലം കോർപറേഷനും മേയർക്കും കായൽ സംരക്ഷണം എന്ന് പറഞ്ഞാൽ കെഎസ്ആർടിസി ബസ്റ്റാൻറിനു മുന്നിൽ മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അഷ്ടമുടിക്കായൽ കയ്യേറ്റങ്ങളെ സംബന്ധിച്ച് അഷ്ടമുടി ലൈവിനോട് പ്രതികരിക്കവേയാണ് പ്രണവ് താമരക്കുളം കോർപ്പറേഷനെതിരെയും മേയർക്കെതിരെയും രംഗത്തെത്തിയത്.
പ്രണവ് താമരക്കുളത്തിൻ്റെ വാക്കുകൾ ഇങ്ങനെ:
അഷ്ടമുടി കായൽ നശിപ്പിക്കുകയും കയ്യേറുകയും ചെയ്തിട്ടും കൃത്യമായ രീതിയിൽ കായലിനെ സംരക്ഷിക്കേണ്ട കൊല്ലം കോർപ്പറേഷൻ സംരക്ഷണത്തിന് ആവശ്യമായ യാതൊരുവിധമായ നടപടികളും നടപ്പിലാക്കുന്നില്ല. ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടു കൊണ്ടും കെൽസ ഉൾപ്പെടെയുള്ള അധികാരികളുടെ നിർദ്ദേശങ്ങൾ ഒന്നും മാനിക്കാതെയും ഉള്ള തട്ടിക്കൂട്ട് പ്രവർത്തനമാണ് അഷ്ടമുടി കായൽ സംരക്ഷണം എന്ന പേരിൽ നടത്തിക്കൊണ്ടിരിക്കുന്നത്. അഷ്ടമുടി കായൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് മുൻവശത്ത് മാത്രമുള്ളതല്ല, വിശാലമായ അഷ്ടമുടിക്കായൽ തിരിച്ചുകൊണ്ടുവരാനുള്ള നടപടിയാണ് കോർപ്പറേഷൻ അധികാരികളും മേയറും ചേർന്ന് എടുക്കേണ്ടത്. ടൂറിസത്തിന്റെ പേരിൽ അഷ്ടമുടി കായൽ നശിപ്പിക്കുകയും ചെയ്യുന്നതായും അദ്ദേഹം ആരോപിച്ചു. അല്ലാത്തപക്ഷം യുവമോർച്ച പ്രതിഷേധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
.jpg)
0 Comments