സ്വന്തം ലേഖകൻ
അഞ്ചാലുംമൂട് : കുപ്പണ റോയൽ യങ് സ്റ്റാർസ് ആർട്ട്സ് & സ്പോർട്ട്സ് ക്ലബിൻ്റെ 22-മത് വാർഷികാഘോഷങ്ങളോടനുബന്ധിച്ച് നടത്തപ്പെടുന്ന അഞ്ചാമത് അഖില കേരള വടംവലി മത്സരം നാളെ നടക്കും. കുപ്പണ ശ്രീ വേലായുധമംഗലം ക്ഷേത്രം മൈതാനിയിൽ നടക്കുന്ന മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 15,000 രൂപയും മുട്ടനാടും എവറോളിംഗ് ട്രോഫിയും ലഭിക്കും കൂടാതെ രണ്ടാം സ്ഥാനക്കാർക്ക് 10000 രൂപയും എവറോളിംഗ് ട്രോഫിയുമാണ് സമ്മാനമായി ലഭിക്കുക. അഖില കേരള വടംവലി അസോസിയേഷൻ റഫറി മനീഷ് ഓയൂരിന്റെ നിയന്ത്രണത്തിൽ നടക്കുന്ന മത്സരം കൊല്ലം പാർലമെൻറ് എംപി എൻ കെ പ്രേമചന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. വിശിഷ്ടാതിഥിയായി കൊല്ലം മേയർ പ്രസന്ന ഏണസ്റ്റും പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് ക്ലബ്ബുമായി ബന്ധപ്പെടാം. 8304036297, 9847098930, 9995052497.
.jpg)
0 Comments