banner

കാഞ്ഞിരംകുഴിയിലെ ആക്രി കടയിലെ അന്യസംസ്ഥാന തൊഴിലാളിക്ക് മോഷണം മുതൽ വിറ്റ ശേഷം യുവാക്കൾ മടങ്ങി!, പിന്നാലെ മോഷണം പോയ റെയിൽവേ സാമഗ്രികൾ അന്വേഷിച്ച് പോലീസ് എത്തി, സംഭവം അറിയാത്ത ആക്രിക്കട ഉടമയും പൊതു പ്രവർത്തകനുമായ കരുവ റഫീക്കിനെ മോഷണക്കേസിൽ പ്രതിച്ചേർത്ത് റെയിൽവേ പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ, നിരപരാധിത്വം തെളിഞ്ഞതോടെ ജാമ്യം നൽകി കോടതി, പ്രതികൾ ഇപ്പോഴും ജയിലിൽ

ഇൻഷാദ് സജീവ്

അഞ്ചാലുംമൂട് : പൊതു പ്രവർത്തകനും യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയുമായ കരുവാ റഫിക്കിനെ പോലീസ് അറസ്റ്റ് ചെയ്ത വാർത്ത ഏറെ ഞെട്ടലോടെയാണ് തൃക്കരുവ നിവാസികൾ കേട്ടത്. അതും ഒരു മോഷണക്കേസിൽ പ്രതി ചേർത്ത് പോലീസ് റിമാൻഡ് ചെയ്തു എന്നാണ് ചില കോണുകളിൽ നിന്ന് വാർത്ത പരന്നത്. അറസ്റ്റ് ചെയ്തതും കോടതി റിമാൻഡ് കഴിഞ്ഞതുമായ വാർത്ത പോലീസ് ശരിവച്ചു. യുവാക്കൾ ചേർന്ന് റെയിൽവേ സാമഗ്രികൾ മോഷ്ടിക്കുകയും ശേഷം ഈ വസ്തുക്കൾ വിൽക്കുകയും ആയിരുന്നു. ഇത് വാങ്ങിയ കടയുടെ ഉടമ എന്ന നിലയിലാണ് കരുവാ റഫീക്കിനെ അറസ്റ്റ് ചെയ്തത്. പ്രതി ചേർത്തതും ഉടമ എന്ന നിലയിൽ - പോലീസ് പറയുന്നു. 

കരുവ റഫീക്കിനായി കോടതിയിൽ ഹാജരായ പ്രമുഖ അഭിഭാഷകൻ അഡ്വ. സവാദിൻ്റെ വാക്കുകൾ ഇങ്ങനെ.
'മോഷണം മുതൽ വില്ക്കാനെത്തുമ്പോൾ കരുവാ റഫീഖ് കടയിൽ ഇല്ലായിരുന്നു. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് മാത്രം ജോലിക്ക് പ്രവേശിച്ച അന്യസംസ്ഥാന തൊഴിലാളിയാണ് ഈ യുവാക്കളെ കൈകാര്യം ചെയ്തത്. യുവാക്കൾ എത്തിച്ച സാധനങ്ങൾ എപ്പോഴത്തേതും പോലെ. ആക്രി എന്ന നിലയിൽ ഇദ്ദേഹം വാങ്ങി വെക്കുകയും ആയിരുന്നു. പിന്നിട് പോലീസ് എത്തി കടയുടമ എന്ന നിലയിലാണ് റഫീക്കിനെ വിളിപ്പിച്ചത്. തുടർന് റെയിൽവേ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. തൊട്ടടുത്ത ദിവസം കോടതിയിൽ ഹാജരാക്കി കേസിൽ പ്രധാന തുമ്പായ സി.സി.ടി.വി ദ്യശ്യം പരിശോധിച്ചതോടെ കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു. പൊതുമുതൽ കവർച്ച ചെയ്ത യുവാക്കൾ ഇപ്പോഴും റിമാൻ്റിൽ തുടരുകയാണെന്നും നിരപരാധി എന്ന് കോടതിക്ക് ബോധ്യപ്പെട്ടപ്പോഴാണ് ജാമ്യം നൽകിയത് - റഫീക്കിൻ്റെ അഭിഭാഷകൻ അഷ്ടമുടി ലൈവിനോട് വിശദീകരിച്ചു.

ഇതിനിടെ സത്യം തിരിച്ചറിഞ്ഞിട്ടും രാഷ്ട്രീയമായ ലാഭം നേടുന്നതിനാണ് ചിലർ കുബുദ്ധിയോടെ വിഷയത്തെ സമീപിച്ചത്. അവർ വ്യാജാരോപണങ്ങൾ നിരത്തി പോസ്റ്ററുകളും സൃഷ്ടിച്ചു. കരിവാരിത്തേക്കാനായിരുന്നു ശ്രമം. എന്നാൽ ഈ വിഷയത്തിൽ ആ കുപ്രചരണങ്ങളെയെല്ലാം ജനം തള്ളിക്കളഞ്ഞതായി കോൺഗ്രസ്സ് പ്രവർത്തകർ പറയുന്നു. പുറത്തു വരുന്ന വാർത്തകൾ സംബന്ധിച്ച് പ്രതികരിക്കാനില്ലെന്ന് കരുവ റഫീക്ക് പറയുന്നു. ഇത്തരം രാഷ്ട്രീയ വൈരാഗ്യങ്ങൾക്ക് മുൻപും ഇരയാകേണ്ടി വന്നിട്ടുണ്ട്. അപ്പോഴെല്ലാം എന്നോടൊപ്പം നിന്നവരാണ് തൃക്കരുവയിലെ പ്രബുദ്ധരായ ജനങ്ങൾ. ഇപ്പോഴും അങ്ങനെ തന്നെയാണ്. തെറ്റ് ചെയ്തിട്ടില്ലെന്ന് അവർക്ക് മനസ്സിലാകും. കാരണം ഒന്നോ രണ്ടോ വർഷങ്ങൾ കൊണ്ട് നേടിയെടുത്തതല്ല ഈ പൊതുജീവിതം. ഇതൊരു തുറന്ന പുസ്തകം പോലെ ജനങ്ങൾക്ക് അറിവുള്ളതാണ് - അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments