സ്വന്തം ലേഖകൻ
75ാമത് റിപ്പബ്ലിക് ദിനം; സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു
75ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. 8 ശൗര്യചക്ര മെഡലുകളും 53 സേനാ മെഡലുകളുമാണ് പ്രഖ്യാപിച്ചത്. മലയാളികളായ ലഫ്റ്റനന്റ് ജനറല്‍ പി ജി കെ മേനോന്‍, ലഫ്റ്റനന്റ് ജനറല്‍ മാധവന്‍ ഉണ്ണികൃഷ്ണന്‍, ലഫ്റ്റനന്റ് ജനറല്‍ ജോണ്‍സണ്‍ പി മാത്യു, ലഫ്റ്റനന്റ് ജനറല്‍ അരുണ്‍ അനന്തനാരായണന്‍, മേജര്‍ ജനറല്‍ ഡി ഹരിഹരന്‍, ലഫ്റ്റനന്റ് ജനറല്‍ അജിത് നീലകണ്ഠന്‍ എന്നിവര്‍ക്ക് പരംവിശിഷ്ട സേവാമെഡല്‍ ലഭിച്ചു.
ആറ് പേര്‍ക്ക് കീര്‍ത്തിചക്രയും ഏഴ് പേര്‍ക്ക് യുദ്ധസേവാ മെഡലും ലഭിച്ചു. 36 പേര്‍ക്ക് ഈ വര്‍ഷത്തെ അതിവിശിഷ്ട സേവാ മെഡലും 85 പേര്‍ക്ക് വിശിഷ്ട സേവാ മെഡലും ലഭിച്ചു. ലഫ്റ്റനന്റ് ജനറല്‍ വി സാബിദ് സെയ്ദ് സേനാമെഡലിന് അര്‍ഹനായി.
രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും റിപ്പബ്ലിക് ദിന ആശംസകള്‍ നേര്‍ന്ന രാഷ്ട്രപതി ദ്രൗപദി മുര്‍മു രാജ്യം യുഗമാറ്റത്തിന്റെ കാലഘട്ടമെന്ന് വിശേഷിപ്പിച്ചു. രാജ്യം അമൃതകാലത്തിലേക്ക് നീങ്ങുകയാണ്. കായികമേഖലയിലും വിദ്യാഭ്യാസ മേഖലയിലും ശാസ്ത്രമേഖലയിലും ഇന്ത്യ പുരോഗതി കൈവരിച്ചു. ശാസ്ത്രജ്ഞരെയും സാങ്കേതിക വിദഗ്ധരെയും കുറിച്ച് എപ്പോഴും അഭിമാനിക്കുന്നു. അവര്‍ മുമ്പത്തേക്കാള്‍ ഉയര്‍ന്ന ലക്ഷ്യങ്ങളിലേക്ക് എത്തി.
കായിക താരങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന്റെ അഭിമാനമുയര്‍ത്തി. മണിപ്പൂരിനെ പേരെടുത്ത് പറയാതെ പരാമര്‍ശിച്ച രാഷ്ട്രപതി, സമാധാനത്തിനായി വഴിയൊരുക്കണമെന്നും ബുദ്ധന്റെ തത്വങ്ങള്‍ പ്രസക്തമാണെന്നും ചൂണ്ടിക്കാട്ടി. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചരിത്ര പരമായ ചടങ്ങെന്നും ദ്രൗപദി മുര്‍മു പറഞ്ഞു.
രാഷ്‌ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് വിശിഷ്ട സേവനത്തിന് 2 പേർ, സ്തുത്യർഹ സേവനത്തിന് 11 പേർ
റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി സുരക്ഷാ ഉദ്യോഗസ്ഥർക്കുള്ള അവാർഡുകളും സേവന മെഡലുകളും പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാജ്യത്താകെ 1,132 പേരാണ് മെഡലുകൾക്ക് അർഹരായത്. രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ കേരളത്തിൽ നിന്ന് വിശിഷ്ട സേവനത്തിന് 2 പേർക്കും സ്തുത്യർഹ സേവനത്തിന് 11 പേർക്കുമാണ് ലഭിച്ചിരിക്കുന്നത്.
എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ്, എഡിജിപി ഗോപേഷ് അഗ്രവാൾ എന്നിവർക്കാണ് വിശിഷ്ട സേവനത്തിന് മെഡൽ നേടിയിരിക്കുന്നത്. ഐജി എ അക്ബർ, എസ്പിമാരായ ആർഡി അജിത്, വി സുനിൽകുമാർ, എസിപി ഷീൻ തറയിൽ, ഡിവൈഎസ്പി സുനിൽകുമാർ സികെ, എഎസ്പി വി സുഗതൻ, ഡിവൈഎസ്പി സലീഷ് എൻഎസ്, രാധാകൃഷ്ണപിള്ള എകെ, എഎസ്ഐ ബി സുരനേദ്രൻ, ഇൻസ്പെക്ടർ ജ്യോതീന്ദ്രകുമാർ പി. എഎസ്ഐ മിനി കെ. എന്നിവരാണ് 11 ഉദ്യോഗസ്ഥർ.
അഗ്നിശമന സേന വിഭാഗത്തിൽ സ്തുത്യർഹ സേവനത്തിന് കേരളത്തിൽ നിന്ന് 4 മെഡലും ലഭിച്ചു. ജിജി എൻ, പി പ്രമോദ്, അനിൽകുമാർ എസ്., അനിൽ പി മണി എന്നിവർക്കാണ് മെഡൽ. അഗ്നിശമന സേന വിഭാഗത്തിൽ നിന്ന് വിശിഷ്ട സേവനത്തിന് എഫ് വിജയകുമാറിനും മെഡൽ ലഭിച്ചു.

0 Comments