banner

സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം!, ഭരണഘടനാ ബാധ്യത നിറവേറ്റുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പിന്നാലെ നയപ്രഖ്യാപനത്തിൻ്റെ കരടിന് അംഗീകാരം


സ്വന്തം ലേഖകൻ
തിരുവനന്തപുരം : നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന്  ഗവർണർ അംഗീകാരം നൽകി. ​ഗവർണർ ഒപ്പിട്ട ഫയൽ രാജ്ഭവൻ ഇന്ന് സർക്കാരിന് കൈമാറും. നയപ്രഖ്യാപന പ്രസംഗം എന്ന ഭരണഘടനാ ബാധ്യത നിറവേറ്റുമെന്ന് നേരത്തേ തന്നെ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് പ്രസംഗത്തിന്റെ കരടിന് അംഗീകാരം നൽകിയിരിക്കുന്നത്. കരടിൽ ഗവർണർക്കെതിരെ പരാമർശം ഇല്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

 ഈ മാസം 25നാണ് നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്. മാർച്ച് 27 വരെ നീളുന്ന നിയമസഭാ സമ്മേളനത്തിൽ ഫെബ്രുവരി അഞ്ചിന് ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കും. ജനുവരി 29 മുതൽ 31 വരെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ച നടക്കും. മാർച്ച് ഒന്ന് മുതൽ 27 വരെയുള്ള ദിവസങ്ങളിൽ നിയമസഭയിൽ വിവിധ ബില്ലുകൾ നിയമസഭയിലെത്തും. നയപ്രഖ്യാപനത്തിന് സ്പീക്കർ എ എൻ ഷംസീർ രാജ്ഭവനിലെത്തി ഗവർണറെ ക്ഷണിച്ചിരുന്നു. 

Post a Comment

0 Comments