banner

സമസ്തയ്ക്കൊപ്പം നില്‍ക്കുന്നവര്‍ക്ക് ഭ്രഷ്ട് കല്‍പ്പിക്കാൻ നീക്കം!, തങ്ങൾക്കെതിരായ ഭീഷണി സമസ്തക്ക് വേണ്ടി നില കൊള്ളുന്നവർക്ക് എതിരായ ഭീഷണിയാണ്, ആരോപണവുമായി നേതാക്കൾ


സ്വന്തം ലേഖകൻ
കോഴിക്കോട് : സമസ്തയ്ക്കൊപ്പം നിൽക്കുന്നവർക്ക് ഭ്രഷ്ട് കൽപ്പിക്കാനുള്ള നീക്കം നടക്കുന്നെന്ന ആരോപണവുമായി നേതാക്കൾ. സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തിന്റെ നേതൃത്വത്തിൽ നേതാക്കൾ പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. പാണക്കാട് മുഈൻ അലി തങ്ങൾക്കെതിരായ ഭീഷണി സമസ്തക്ക് വേണ്ടി നില കൊള്ളുന്നവർക്ക് എതിരായ ഭീഷണിയാണെന്നും നേതാക്കൾ പറഞ്ഞു. 

പാണക്കാട് മുഈൻ അലി തങ്ങൾക്കെതിരായ വധ ഭീഷണി സമസ്ത - ലീ​ഗ് തർക്കത്തിന് പുതിയ മാനങ്ങൾ നൽകുകയാണ്. സമസ്ത നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് മുഈൻ അലി തങ്ങൾ. അതേസമയം,  മുഈൻ അലി തങ്ങളോട് ശത്രുത ഇല്ലെന്നും സൗഹൃദ സംഭാഷണത്തിന് ഇടയിൽ പറഞ്ഞ പരാമർശങ്ങളാണ് വിവാദമായതെന്നുമാണ്  മുസ്ലിം ലീഗ് പ്രവർത്തകൻ റാഫി പുതിയകടവിൽ വ്യക്തമാക്കുന്നത്.  റാഫി പുതിയകടവിനെ ഇന്നലെ രാത്രിയിലാണ്  ഭീഷണിപെടുത്തൽ, കലാപാഹ്വാനം എന്നീ കുറ്റങ്ങൾ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം ഇയാളെ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.

Post a Comment

0 Comments