സ്വന്തം ലേഖകൻ
ഗുവാഹത്തി : രാഹുൽ ഗാന്ധിക്ക് അസമിലെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് വിലക്ക്. അസമിലെ പ്രശസ്ത തീർഥാടന കേന്ദ്രമായ ബടാദ്രവ ധാനിലാണ് രാഹുലിന് പ്രവേശനം നിഷേധിച്ചത്. ഇന്നു രാവിലെ നഗാവിലെ ക്ഷേത്രത്തിന് സമീപത്തെത്തിയ രാഹുൽ ഗാന്ധിയെ സുരക്ഷാ ഉദ്യോഗസ്ഥർ തടയുകയായിരുന്നു.
മുതിർന്ന കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് ഉൾപ്പെടെയുള്ളവർക്കൊപ്പമാണ് രാഹുൽ ബടാദ്രവ ധാനിലെത്തിയത്. ശ്രീമന്ത ശങ്കർദേവയുടെ ജന്മസ്ഥലമാണ് ബടാദ്രവ ധാൻ. തടയാൻ താൻ എന്തു തെറ്റാണ് ചെയ്തതെന്ന് രാഹുൽ സുരക്ഷാ ഉദ്യോഗസ്ഥരോട് ചോദിച്ചു. പ്രവേശനം നിഷേധിച്ചതിന് പിന്നാലെ രാഹുൽ, കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രവർത്തകരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
.jpg)
0 Comments