banner

നാളെ കൊല്ലത്ത് കെഎസ്‌യു പഠിപ്പ് മുടക്കും!, വിദ്യാഭ്യാസ ബന്ദ് സംഘടിപ്പിക്കുന്നത് നേതാക്കളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച്, പ്രസ്താവന പുറത്തിറക്കി കെഎസ്‌യു ജില്ലാ പ്രസിഡൻ്റ് അൻവർ സുൽഫിക്കർ


കൊല്ലം : കെഎസ്‌യു നേതാക്കളെ പോലീസ് അകാരണമായി മർദ്ദിച്ചതായി ആരോപിച്ച് കൊല്ലത്ത് നാളെ വിദ്യാഭ്യാസ ബന്ദ്. കെഎസ്‌യു ജില്ലാ പ്രസിഡൻറ് അൻവർ സുൽഫിക്കർ പുറത്തിറക്കിയ പ്രസ്താവനയിലാണ് കെഎസ്‌യു നേതാക്കളായ ആഷിക് ബൈജുവിനെയും നെസ്ഫൽ കളത്തിക്കാടിനെയും മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കൊല്ലം ജില്ലയിൽ നാളെ പഠിപ്പു മുടക്കി സമരം ചെയ്യുമെന്ന് അറിയിച്ചിരിക്കുന്നത്. 

പ്രസ്താവന ഇങ്ങനെ...

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടത്തിനെതിരെ കള്ളകേസ്സ് എടുത്ത പോലീസ് നടപടിക്കെതിരെ കുണ്ടറ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ യൂത്ത്കോൺഗ്രസ് മാർച്ചിന് ശേഷം പോലീസിനെ അക്രമിച്ചു എന്ന പേരിൽ കള്ളകേസ്സെടുത്ത് കെ.എസ്. യു സംസ്ഥാന ജനറൽ സെക്രട്ടറി ആഷിക് ബൈജുവിനെയും കെഎസ്‌യു നേതാവ് നെസ്‌ഫൽ കളത്തിക്കാടിനെയും അകാരണമായി കള്ള കേസ് ചുമത്തി  മർദ്ദിച്ച ശേഷം ജയിലിൽ അടച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് നാളെ(30.01.2024) കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്യുന്നു.
അൻവർ സുൽഫിക്കർ
(കെ.എസ്.യു ജില്ലാ പ്രസിഡന്റ്‌ )

Post a Comment

1 Comments

  1. കുട്ടികളുടെ മേലാണോ പ്രതികാരം ഇത് എന്ത്‌ ന്യായം

    ReplyDelete