സ്വന്തം ലേഖകൻ
കൊല്ലം : കരുനാഗപ്പള്ളിയിൽ യുവാവിനെ വീടുകയറി മാരകായുധവുമായി ആക്രമിച്ച കേസിൽ യുവാവ് പൊലീസ് പിടിയിലായി. കുലശേഖരപുരം, പുന്നകുളം കുറവൻ തറ കിഴക്കതിൽ, തോമ എന്ന് വിളിക്കുന്ന മുഹമ്മദ് ആഷിഖ് (27) നെയാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്ത ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.
തിങ്കളാഴ്ച ഉച്ചക്ക് ഒന്നോടെ പ്രതിയുടെ വീട്ടിലെത്തിയ ആശിഖ് ഫോൺ വിളിച്ചാൽ എടുക്കുന്നില്ല എന്ന് ആരോപിച്ച് യുവാവിനെ കമ്പി കൊണ്ട് നിർമ്മിച്ച ആയുധം കൊണ്ട് ആക്രമിക്കുകയായിരുന്നു. യുവാവ് നൽകിയ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പ്രതിയ്ക്കെതിരെ നിരവധി ക്രമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ മോഹിത്തിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷെമീർ, ഷിജു, ഷാജിമോൻ, സജികുമാർ സി.പി.ഒമാരായ ഷിഹാബ്, കൃഷ്ണകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
%20(92).jpg)
0 Comments