banner

ബ്രൗൺഷുഗറുമായി മൂന്ന് പേർ അറസ്റ്റിൽ!, പിടിയിലായത് വീട്ടിൽ വെച്ച് ചെറിയ പാക്കുകളാക്കുന്നതിനിടെ, ഒരാൾ നിരവധി കേസുകളിൽ പ്രതി


സ്വന്തം ലേഖകൻ
മലപ്പുറം : ബ്രൗൺഷുഗർ പായ്ക്ക് ചെയ്യുന്നതിനിടെ കൊണ്ടോട്ടിയിൽ മൂന്ന് പേർ പിടിയിലായി.മലപ്പുറം കൊണ്ടോട്ടി കുറുപ്പത്ത് മണ്ണാരിലെ അജ്മൽ നെയ്യൻ 28 ,കൊണ്ടോട്ടി നെടിയിരുപ്പ് കാരിമുക്ക് വൈത്തല പറമ്പൻ ഉമറുൽ ഫാറൂഖ് 30, കൊണ്ടോട്ടി നെടിയിരുപ്പ് കോളനി റോഡ് യഥുൻ തലാപ്പിൽ 28 എന്നിവരെയാണ് കൊണ്ടോട്ടി പോലീസ് പിടികൂടിയത്.

11 ഗ്രാം ബ്രൗൺഷുഗർ ഇവരിൽ നിന്നും പിടിച്ചെടുത്തു. വീട്ടിൽ വെച്ച് ചെറിയ പാക്കുകളാക്കുന്നതിനിടെയാണ് പോലീസ് പിടിയിലാവുന്നത്. അജ്മൽ നെയ്യൻ്റെ വീട്ടിൽ വച്ച് ചെറിയ കവറുകളിലാക്കുന്നതിനിടെയാണ് മൂവരും പിടിയിലാവുന്നത് രണ്ട് ദിവസം മുമ്പ് മുബൈയിൽ നിന്നും എത്തിച്ചതാണ് ബ്രൗൺഷുഗർ

പിടിലായവരിൽ അജ്മൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി.യഥുനെതിരെ കൊണ്ടോട്ടി പോലീസ് സ്‌റ്റേഷൻ പരിധിയിൽ രണ്ട് വധശ്രമക്കേസും ലഹരിക്കേസും നിലവിലുണ്ട്. ഉമറുൽ ഫാറൂഖിനെതിരെ വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീയെ ഉപദ്രവിച്ച കേസും നിലവിലുണ്ടെന്നും പോലീസ് അറിയിച്ചു.

Post a Comment

0 Comments