സ്വന്തം ലേഖകൻ
ബംഗളൂരു : നഗരത്തിലെ കോളേജിന്റെ ആറാംനിലയിൽനിന്ന് ചാടി വിദ്യാർത്ഥി ജീവനൊടുക്കി. ഹൊസ റോഡിലെ പി.ഇ.എസ് കോളജിലെ ബി.ബി.എ ഒന്നാംവർഷ വിദ്യാർത്ഥി ഹൊങ്ങസാന്ദ്ര രാഘവേന്ദ്ര ലേഔട്ട് സ്വദേശി കെ. വിഗ്നേഷ് ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് എൻജിനീയറിങ് ബ്ലോക്കിലെ ആറാം നിലയിൽനിന്നാണ് വിദ്യാർത്ഥി ചാടിയത്. രാവിലെ 11ഓടെ കോളേജിൽ പോയ വിഗ്നേഷ് 4.30 വരെ കൂട്ടുകാർക്കൊപ്പമുണ്ടായിരുന്നു.
വൈകീട്ട് ആറോടെയാണ് ആത്മഹത്യ അരങ്ങേറിയത്. സംഭവത്തിനുപിന്നിലെ കാരണമറിയില്ലെന്നും രക്ഷിതാക്കളിൽനിന്നും കോളേജ് അധികൃതരിൽനിന്നും മൊഴിയെടുത്തതായും സീത്ത് ഇൗസ്റ്റ് ഡിവിഷൻ ഡി.സി.പി സി.കെ. ബാബ പറഞ്ഞു. പരപ്പന അഗ്രഹാര പൊലീസ് കേസെടുത്തു.
%20-%20Copy%20-%202024-02-01T111308.298.jpg)
0 Comments