banner

ഇനി ആപ്പിൽ 'ഭാരത് മാട്രിമോണി' കല്ല്യാണം നടക്കില്ല; ക്രിസ്ത്യൻ മാട്രിമോണിയും മുസ്ലിം മാട്രിമോണിയും ജോഡിയും പ്ലേ സ്റ്റോറിൽ അപ്രത്യക്ഷമാകുമ്പോൾ ഓൺലൈൻ കല്യാണം പ്രതിസന്ധിയിലാകും; സേവന ഫീസ് തർക്കത്തിൽ 10 ആപ്പുകൾ ഗൂഗിളിൽ അപ്രത്യക്ഷം


സ്വന്തം ലേഖകൻ
ന്യൂയോർക് : സേവന ഫീസ് സംബന്ധിച്ച തർക്കത്തെ തുടർന്ന് ഭാരത് മാട്രിമോണി അടക്കമുള്ള പ്രമുഖ മാട്രിമോണി ആപ്പുകളടക്കം പ്ലേസ്റ്റോറിൽ നിന്ന് നീക്കി ഗൂഗിൾ. 10 ഇന്ത്യൻ കമ്പനികളുടെ ആപ്പുകളാണ് ഗൂഗ്ൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കിയത്. സേവന ഫീസ് പേയ്മെന്റുകൾ സംബന്ധിച്ച അഭിപ്രായവ്യത്യാസങ്ങൾക്കിടയിലാണ് ഈ നീക്കം.

ഭാരത് മാട്രിമോണി, ക്രിസ്റ്റ്യൻ മാട്രിമോണി, മുസ്‌ലിം മാട്രിമോണി, ജോഡി എന്നിവയാണ് പ്ലേസ്റ്റോറിൽ നിന്ന് ഡിലീറ്റ് ചെയ്തത്. ഇന്ത്യയിലെ ഇന്റർനെറ്റ് ഉപഭോക്താക്കൾക്ക് കനത്ത തിരിച്ചടിയാണ് ഗൂഗിളിന്റെ നീക്കമെന്ന് മാട്രിമോണിയൽ കമ്പനി സ്ഥാപകൻ മുരുഗവേൽ പ്രതികരിച്ചു. 'ഞങ്ങളുടെ ആപ്പുകൾ ഓരോന്നായി ഇല്ലാതാക്കുന്നു. എല്ലാ മുൻനിര മാട്രിമോണി സേവനങ്ങളും ഇല്ലാതാക്കപ്പെടും എന്നാണ് ഇതിനർത്ഥം' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭാരത് മാട്രിമോണി ആപ്പ് പ്രവർത്തിപ്പിക്കുന്ന ഇന്ത്യൻ കമ്പനികളായ മാട്രിമോണി ഡോട്‌കോം, സമാന ആപ്പായ ജീവൻസതി പ്രവർത്തിപ്പിക്കുന്ന ഇൻഫോ എഡ്ജ് എന്നിവയ്ക്ക് പ്ലേ സ്റ്റോർ നിയമങ്ങൾ ലംഘിച്ചതിന് ആൽഫബെറ്റ് ഇങ്കിന്റെ യൂനിറ്റ് നോട്ടീസ് അയച്ചു. നോട്ടീസ് പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കാമെന്നാണ് രണ്ടു കമ്പനികളും തീരുമാനിച്ചിരിക്കുന്നത്. സംഭവത്തിനു ശേഷം മാട്രിമോണി ഡോട്‌കോമിന്റെ ഓഹരികൾ 2.7 ശതമാനം ഇടിഞ്ഞു. ഇൻഫോ എഡ്ജ് 1.5 ശതമാനവും ഇടിവ് രേഖപ്പെടുത്തി.

ചെയ്യുന്നത് ഇന്ത്യൻ സ്റ്റാർട്ടപ്പുകളെ ബാധിച്ചേക്കാം. ഗൂഗിൾ പ്ലേ സ്റ്റോർ പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന 200,000ലധികം ഇന്ത്യൻ ഡെവലപ്പർമാരിൽ 3% മാത്രമേ സേവന ഫീസ് നൽകേണ്ടതുള്ളൂ. ഇൻ-ആപ്പ് ഇടപാടുകളിൽ 11 ശതമാനം മുതൽ 26 ശതമാനം വരെ നിരക്കുകൾ ഈടാക്കാൻ ഗൂഗിൾ നിർദ്ദേശിക്കുന്നുണ്ട്, ഗൂഗിളിന്റെ ഫീസ് ഘടനയെ ചെറുക്കാനുള്ള ചില ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ ശ്രമങ്ങളിൽ നിന്നാണ് തർക്കം ഉടലെടുക്കുന്നത്.

നേരത്തെ 15 ശതമാനം മുതൽ 30 ശതമാനം വരെ ഈടാക്കുന്ന രീതി ഒഴിവാക്കാൻ രാജ്യത്തെ ആന്റിട്രസ്റ്റ് അധികൃതർ ഉത്തരവിട്ടതിന് ശേഷമാണ് ഗൂഗിളിന്റെ പുതിയ നടപടി. സ്റ്റാർട്ടപ്പുകൾക്ക് ഇളവ് നൽകേണ്ടതില്ലെന്ന സുപ്രീം കോടതിയുടെ രണ്ട് കോടതി വിധികൾ ഫീസ് ഈടാക്കാനോ അല്ലെങ്കിൽ ആപ്പുകൾ നീക്കം ചെയ്യാനോ ഗൂഗിളിന് അനുമതി നൽകിയിരുന്നു.

ഗൂഗിളിൽ നിന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും പ്ലേ സ്റ്റോർ നയങ്ങൾ പാലിക്കുന്നുണ്ടെന്നും ഇൻഫോ എഡ്ജ് സ്ഥാപകൻ സഞ്ജീവ് ബിഖ്ചന്ദാനി പറഞ്ഞു. ഞങ്ങളുടെ പക്കൽ ഗൂഗിളിന്റെ തീർപ്പുകൽപ്പിക്കാത്ത ഇൻവോയ്സുകളൊന്നുമില്ല. എല്ലാത്തിനും കൃത്യസമയത്ത് പണം നൽകിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞു. 10 കമ്പനികളുടെ ആപ്പുകൾ നീക്കം ചെയ്യുകയാണെന്ന് പറഞ്ഞ ഗൂഗിൾ, നീക്കം വിശദമായി വിവരിക്കുന്ന ഒരു ബ്ലോഗ് പോസ്റ്റിൽ ആരുടെയും പേര് നൽകിയില്ല.

Post a Comment

0 Comments