banner

വിവാദ ആള്‍ദൈവം സന്തോഷ് മാധവന്‍ അന്തരിച്ചു!, അന്ത്യം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ


സ്വന്തം ലേഖകൻ
കൊച്ചി : വിവാദ ആള്‍ദൈവം സന്തോഷ് മാധവന്‍ മരിച്ചു. വൃക്കരോഗത്തെ തുടര്‍ന്നായിരുന്നു മരണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് സന്തോഷ് മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സന്തോഷ് മാധവന്‍ നിരവധി വഞ്ചനാ കേസുകളില്‍ പ്രതിയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലടക്കം ശിക്ഷിക്കപ്പെട്ടു. 2008ലാണ് ഇയാളുടെ തട്ടിപ്പുകള്‍ പുറംലോകമറിഞ്ഞത്.

വിദേശ മലയാളിയാണ് സന്തോഷ് മാധവന്‍ ലക്ഷങ്ങള്‍ തട്ടിയെന്ന് ആരോപിച്ച് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. പിന്നീട് നിരവധി പരാതികള്‍ ഇയാള്‍ക്കെതിരെ ഉയര്‍ന്നു. ജയില്‍വാസത്തിന് ശേഷം പുറംലോകവുമായി അധികം ബന്ധമില്ലാതെയാണ് ജീവിച്ചിരുന്നത്.

Post a Comment

0 Comments