banner

സിനിമ തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു!, വിയോഗം പുതിയ ചിത്രം മറ്റന്നാള്‍ റിലീസ് ചെയ്യാനിരിക്കെ


സ്വന്തം ലേഖകൻ
തിരക്കഥാകൃത്ത് നിസ്സാം റാവുത്തര്‍ അന്തരിച്ചു. 49 വയസായിരുന്നു. പത്തനംതിട്ട കടമ്മനിട്ടയിലെ വസതിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. പുതിയ ചിത്രം ഒരു സര്‍ക്കാര്‍ ഉത്പന്നം മറ്റന്നാള്‍ റിലീസിന് ഒരുങ്ങവെയാണ് അപ്രതീക്ഷിത വിയോഗം.

സക്കറിയയുടെ ഗർഭിണികൾ എന്ന സിനിമയ്ക്കും നിസാം തിരക്കഥയൊരുക്കിയിട്ടുണ്ട്. ഒരു ഭാരത സർക്കാർ ഉത്പന്നം എന്ന പേരിൽ ഒരുങ്ങിയ സിനിമയുടെ പേരിൽ നിന്ന് ഭാരത എന്ന വാക്ക് മാറ്റണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടിരുന്നു. പേര് മാറ്റാതെ സെൻസർ സർട്ടിഫിക്കറ്റ് നൽകില്ലെന്ന് സെൻസർ ബോർഡ് അണിയറ പ്രവർത്തകരെ അറിയിക്കുകയായിരുന്നു. തുടർന്ന് ഭാരത എന്ന വാക്കിനു മുകളിൽ കറുത്ത കടലാസ് ഒട്ടിച്ച് അണിയറ പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു.

സുഭീഷ് സുബി, ഷെല്ലി, ഗൗരി ജി കിഷൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി.വി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു സർക്കാർ ഉത്പന്നം. ഫൺ-ഫാമിലി എന്റർടെയ്‌നർ വിഭാഗത്തിലാണ് ചിത്രം ഒരുക്കുന്നത്. സർക്കാറിന്റെ പുരുഷവന്ധ്യംകരണം പദ്ധതി ഒരു കുടുംബത്തിലുണ്ടാക്കുന്ന പ്രതിസന്ധികളും അതിന്റെ നർമ്മത്തിൽ ചാലിച്ച ആഖ്യാനവുമാണ് സിനിമയുടെ ഇതിവൃത്തം.

Post a Comment

0 Comments