
കോഴിക്കോട് : കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റുവെന്ന് പറഞ്ഞ് മകന്‍ ആശുപത്രിയിലെത്തിച്ച അച്ഛന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തി. ഇതോടെ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് ഏകരൂല്‍ സ്വദേശി ദേവദാസിന്റെ മരണമാണ് കൊലപാതകമാണെന്നു തെളിഞ്ഞത്. ദേവദാസിന്റെ മകന്‍ അക്ഷയ് ദേവിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നത്. തിങ്കളാഴ്ചയാണ് ദേവദാസിനെ ഗുരുതരാവസ്ഥയില്‍ അക്ഷയ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കട്ടിലില്‍ നിന്നു വീണു പരിക്കേറ്റുവെന്നായിരുന്നു അക്ഷയ് ഡോക്ടറോട് പറഞ്ഞതെങ്കിലും പരിശോധനയില്‍ ദേവദാസിന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മര്‍ദ്ദനത്തിന്റെ പാടുകള്‍ കണ്ടെത്തി. ഇതോടെ വിവരം പോലീസിനെ അറിയിക്കുകയും ചെയ്തു. ചോദ്യംചെയ്യലില്‍ അക്ഷയ് മര്‍ദ്ദനം സമ്മതിക്കുകയും ചെയ്തു. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നെന്നാണ് ലഭിക്കുന്ന വിവരമെന്ന് പോലീസ് വ്യക്തമാക്കി.
0 Comments