Latest Posts

യുവാക്കളെ പ്രതീക്ഷിച്ച് കൊണ്ട് വന്ന 165 ഗ്രാം മാരകലഹരിയുമായി യുവാവ് പിടിയിൽ; കഴിഞ്ഞ ദിവസം എക്സൈസ് പിടിയിലായത് കൊല്ലം സ്വദേശി അഫ്‌സൽ

മാരകലഹരിയുമായി കൊല്ലം സ്വദേശി അഫ്‌സൽ എത്തിയത് യുവാക്കളെ തേടി, പിടികൂടിയത് 165 ഗ്രാം

സ്വന്തം ലേഖകൻ
പാലക്കാട് : പാമ്പാം പള്ളം ടോൾ പ്ലാസയ്ക്ക് സമീപം 165.11 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ അഫ്സൽ (25 വയസ്) ആണ് മയക്കുമരുന്നുമായി പിടിയിലായത്. യുവാക്കൾക്കിടയിൽ വിതരണം ചെയ്യാനാനാണ് ഇത്രയും അളവിൽ മയക്കുമരുന്ന് ഇയാൾ കടത്തിക്കൊണ്ട് വന്നത്.എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ അജയകുമാറിന്റെയും വാളയാർ ടാസ്‌ക് ഫോഴ്സ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എക്‌സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) പ്രേമാനന്ദന്റെയും നേതൃത്വത്തിലുള്ള എക്‌സൈസ് സംഘങ്ങൾ സംയുക്തമായാണ് പരിശോധന നടത്തിയത്. ഒറ്റപ്പാലം എക്‌സൈസ് റേഞ്ചിലെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ സി.വി.രാജേഷ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ ലൂക്കോസ്.കെ.ജെ, സ്‌ക്വാഡ് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) മാസിലാമണി എന്നിവർ സംഘത്തിലുണ്ടായിരുന്നു.

കാക്കനാട്ട് ബൈക്കിൽ കടത്തിക്കൊണ്ട് വന്ന 9.29 ഗ്രാം എംഡിഎംഎയുമായി അൻസർ (31 വയസ്) എന്നയാളെ അറസ്റ്റ് ചെയ്തു. എറണാകുളം എക്‌സൈസ് എൻഫോഴ്സ്‌മെന്റ് & ആന്റി നർകോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡിലെ എക്‌സൈസ് ഇൻസ്‌പെക്ടർ കെ.പി.പ്രമോദും പാർട്ടിയും ചേർന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. പാർട്ടിയിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) ഓ.എൻ.അജയകുമാർ, പ്രിവന്റീവ് ഓഫീസർ, എം.ച്ച്. ശിഹാബുദ്ദീൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ശ്രീജിത്ത്.എം.ടി, അഫ്സൽ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ എം.ലത എന്നിവരും ഉണ്ടായിരുന്നു.

0 Comments

Headline