Latest Posts

കൊല്ലത്ത് ബൈക്ക് ബസ്സിലേക്ക് ഇടിച്ചുകയറി പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു

കൊല്ലത്ത് ബൈക്ക് ബസിലേക്ക് ഇടിച്ചുകയറി പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു

സ്വന്തം ലേഖകൻ
കൊല്ലം പുത്തൂരില്‍ ബൈക്ക് സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. ഇടവട്ടം സ്വദേശി അഭിനവാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കായിരുന്നു അപകടമുണ്ടായത്. 

അഭിനവും സുഹൃത്തും സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ നിന്ന് വന്ന സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

രണ്ടുപേരെയും ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അഭിനവിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഒപ്പമുണ്ടായ സുഹൃത്തിന്റെ നില ഗുരുതരമായി തുടരുകയാണ്.

0 Comments

Headline