സ്വന്തം ലേഖകൻ
മലപ്പുറം : രാജസ്ഥാനില്‍ നിന്ന് കൊണ്ടുവന്ന ഒട്ടകങ്ങളെ മലപ്പുറത്ത് അറുത്ത് വില്‍ക്കുന്നതില്‍ അന്വേഷണം. മലപ്പുറത്തെ കാവനൂരിലും ചീക്കോടിലുമായി അഞ്ച് ഒട്ടകങ്ങളെ അറുത്ത് ഇറച്ചി വില്‍ക്കാനാണ് നീക്കം. രാജസ്ഥാനില്‍ നിന്നെത്തിച്ച ഒട്ടകങ്ങളെയാണ് അറുക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം. ഇറച്ചിക്ക് ആവശ്യക്കാരെ തേടിയുള്ള വാട്‌സ്ആപ്പ് സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. പരസ്യത്തിന്റെ യാഥാര്‍ഥ്യം കണ്ടെത്താനാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
മലപ്പുറത്ത് രാജസ്ഥാനില്‍ നിന്നെത്തിച്ച ഒട്ടകങ്ങളെ അറുത്ത് വില്‍ക്കുന്നു; കിലോ ഇറച്ചിക്ക് 700 വരെ; അന്വേഷണം	
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>
മലപ്പുറം ചീക്കോട് ഒരു കിലോക്ക് 600 രൂപയും കാവനൂരില്‍ കിലോക്ക് 700 രൂപയുമാണ് ഒട്ടകത്തിന്റെ ഇറച്ചിക്ക് വില നിശ്ചയിച്ചിരിക്കുന്നത്. കാവനൂര്‍ 12ല്‍ ഇന്ന് അറുക്കുമെന്നാണ് സന്ദേശത്തിലുള്ളത്. നാട്ടിലെ ഗ്രൂപ്പുകളില്‍ കഴിഞ്ഞ ഒന്ന് രണ്ടുദിവസമായി വ്യാപകമായാണ് ഈ സന്ദേശം പ്രചരിക്കുന്നത്. സന്ദേശത്തില്‍ ബന്ധപ്പെടേണ്ട വാട്‌സാപ്പ് നമ്പറും ഉണ്ട്.
%20(19).jpg)
 
 
 
 
 
 
 
 
 
 
0 Comments