Latest Posts

മതസ്പര്‍ധ വളര്‍ത്തലും കലാപാഹ്വാനവും; ചാനൽ ചർച്ചയിലെ വിദ്വേഷ പരാമര്‍ശത്തിൽ പിസി ജോര്‍ജിന് തിരിച്ചടി; മുന്‍കൂര്‍ ജാമ്യമില്ല

വിദ്വേഷ പരാമര്‍ശം; പിസി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യമില്ല

സ്വന്തം ലേഖകൻ
ചാനല്‍ ചര്‍ച്ചയില്‍ വിദ്വേഷ പരാമര്‍ശം നടത്തിയ സംഭവത്തില്‍ പിസി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയത്.

മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം, സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം തുടങ്ങി ജാമ്യമില്ല വകുപ്പുകള്‍ ചുമത്തിയാണ് ഈരാറ്റുപേട്ട പൊലീസ് പിസി ജോര്‍ജിനെതിരെ കേസെടുത്തിരുന്നത്. യൂത്ത് ലീഗ് നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. അതേസമയം സംഭവത്തില്‍ അറസ്റ്റ് ഒഴിവാക്കാന്‍ വേണ്ടിയാണ് പിസി ജോര്‍ജ് മുന്‍കൂര്‍ ജാമ്യം തേടിയത്.

BNS 196, BNS 299, KP Act 120 (O) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പിസി ജോര്‍ജിനെതിരായ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. പിസി ജോര്‍ജിനെ സംരക്ഷിക്കുന്ന പൊലീസ് സമീപനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെയാണ് കേസെടുത്തത്.

പരാതിക്കാരനായ യൂത്ത് ലീഗ് ഈരാറ്റുപേട്ട മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് യഹിയ സലിമിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. യൂത്ത് ലീഗിന്റെയടക്കം ഏഴ് പരാതികളാണ് സംസ്ഥാനത്ത് വിവിധ പൊലീസ് സ്റ്റേഷനില്‍ ലഭിച്ചത്.

0 Comments

Headline