banner

കൊല്ലത്ത് മന്ത്രിക്ക് അകമ്പടി പോയ പൊലീസ് വാഹനം മറിഞ്ഞ് അപകടം; രണ്ട് പൊലീസുകാർക്ക് പരുക്ക്, അന്വേഷണം


കൊല്ലം : മന്ത്രി ഒ.ആർ. കേളുവിന് എസ്കോർട്ടായി പോകുകയായിരുന്ന പൊലീസ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. പത്തനാപുരം വാഴത്തോപ്പിലാണ് അപകടം ഉണ്ടായത്.

കടയ്ക്കൽ പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് നിയന്ത്രണം വിട്ട് വഴിയരികിലെ മതിലിൽ ഇടിച്ച് തലകീഴായി മറിഞ്ഞത്. വാഹനത്തിനുള്ളിൽ ഉണ്ടായിരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. അപകടത്തെത്തുടർന്ന് ഇരുവരെയും ഉടൻ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.

അപകടസംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്.

Post a Comment

0 Comments