നാമക്കൽ (തമിഴ്നാട്) : കാമുകി ലൈംഗിക ബന്ധം നിഷേധിച്ചതിന് പ്രതികാരമായി, യുവാവ് കാമുകിയുടെ ഒന്നര വയസ്സുള്ള പെൺമക്കളെ പീഡിപ്പിച്ച ദുരന്തകരമായ സംഭവം നാമക്കലിൽ വെളിവായി. കേസിൽ ഒഡീഷ സ്വദേശി, 33 വയസ്സുള്ള യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒഡീഷയിൽ നിന്നുള്ള യുവതിയുമായാണ് ഇയാൾ ലിവ് ഇൻ ബന്ധത്തിൽ ജീവിച്ചിരുന്നത്. ലൈംഗിക ബന്ധത്തിനായി യുവതി തയ്യാറാകാതെ, മകൾ കരയുകയാണെന്ന് പറഞ്ഞ് അവൾ വിസമ്മതിച്ചതോടെ പ്രകോപിതനായ ഇയാൾ, കുഞ്ഞിനെ ആളൊഴിഞ്ഞ പറമ്പിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു.
മണിക്കൂറുകൾക്കുശേഷം കുട്ടിയെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്ന ഇയാളെ ശങ്കിച്ച യുവതി, കുഞ്ഞിന്റെ സ്വകാര്യ ഭാഗത്ത് രക്തസ്രാവം കണ്ടതോടെ ഉടൻ ഈറോഡ് സർക്കാർ മെഡിക്കൽ കോളജിൽ എത്തിച്ചു. മെഡിക്കൽ പരിശോധനയിൽ പീഡനത്തിന്റെ സ്ഥിരീകരണം ലഭിച്ചു.
സംഭവം നാമക്കൽ ജില്ലാ ശിശു സംരക്ഷണ ഓഫീസിനും പിന്നീട് ജില്ലാ പൊലീസ് സൂപ്രണ്ടിനും ഡോക്ടർമാർ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഒളിവിലായിരുന്ന പ്രതിയെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഭർത്താവിനെ ഉപേക്ഷിച്ച യുവതി പള്ളിപാളയം ഭാഗത്ത് രണ്ട് ആൺമക്കളും പെൺകുഞ്ഞുമൊപ്പമാണ് താമസിക്കുന്നത്. പ്രതിയെ നേരിട്ടുള്ള തെളിവുകളുമായി കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡിന് കൈമാറി.
0 Comments