banner

'എക്സ്ക്യൂസ് മീ' എന്ന് ഇംഗ്ലീഷിൽ പറഞ്ഞതിന് രണ്ട് സ്ത്രീകൾക്ക് മർദ്ദനം; സോഷ്യൽ മീഡിയയിൽ വിഡിയോ വൈറൽ


മുംബൈ : "എക്സ്ക്യൂസ് മീ" എന്ന് ഇംഗ്ലീഷിൽ സംസാരിച്ചതിന്റെ പേരിൽ രണ്ട് സ്ത്രീകൾക്ക് നേരെ മർദ്ദനം നടത്തിയ സംഭവം മഹാരാഷ്ട്രയിലെ ദൊംബിവാലിയിൽ നടന്നു. മറാത്തിയ്ക്ക് പകരം ഇംഗ്ലീഷിൽ സംസാരിച്ചതിനാണ് ആക്രമണം നടന്നതെന്ന് വിവരം. സംഭവം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധത്തിന് വഴിവെച്ചു. പൂനം ഗുപ്തയും ഗീത ചൗഹാനും തന്നെയാണ് ആക്രമണത്തിന് ഇരയായത്. ഇരുവരും താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിന്റെ പ്രവേശന കവാടത്തിൽ സ്‌കൂട്ടറിൽ എത്തുമ്പോഴായിരുന്നു സംഭവം. കവാടത്തിൽ നിന്നു മാറി നിൽക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് ഒരാൾ കയ്യേറ്റം നടത്തിയത്. ആക്രമിച്ചയാൾ അതേ കെട്ടിടത്തിൽ താമസിക്കുന്ന ആളാണെന്ന് പോലീസ് അറിയിച്ചു.

സംഭവ സമയത്ത് പൂനം ഗുപ്തയുടെ കൈയിൽ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞുമുണ്ടായിരുന്നു. പൂനത്തിന്റെ ഭർത്താവ് ഇടപെടാൻ ശ്രമിച്ചപ്പോൾ അക്രമികൾ വടിയുമായി അങ്കിതിന്റെ തലയിൽ അടിക്കുകയുമായിരുന്നു. വിഡിയോ പുറത്ത് വന്നതിനെത്തുടർന്ന് പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. മുൻകാല തർക്കങ്ങളുമായി സംഭവത്തിന് ബന്ധമുണ്ടോ എന്ന് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. രാജ് താക്കറെയുടെ എംഎൻഎസ് പാർട്ടി മറാത്തി ഭാഷ മാത്രമാകണമെന്ന ആവശ്യം ശക്തമായി മുന്നോട്ടുവച്ചിരിക്കുന്ന സാഹചര്യത്തിലാണ് സംഭവം നടന്നത്.

Post a Comment

0 Comments