banner

വെള്ളം ചേര്‍ക്കാതെ കുടിക്കാമോയെന്ന് സുഹൃത്തുക്കളുമായി ബെറ്റ്; അഞ്ച് ഫുള്‍ ബോട്ടില്‍ മദ്യം വെള്ളം ചേര്‍ക്കാതെ കുടിച്ചു; യുവാവിന് ദാരുണാന്ത്യം


കര്‍ണാടകയില്‍ സുഹൃത്തുക്കളുമായി ബെറ്റ് വെച്ചതിനെ തുടര്‍ന്ന് വെള്ളം ചേര്‍ക്കാതെ അഞ്ച് ഫുള്‍ ബോട്ടില്‍ മദ്യം കഴിച്ച യുവാവിന് ദാരുണാന്ത്യം. പതിനായിരം രൂപക്ക് സുഹൃത്തുക്കളുമായി വെച്ച ബെറ്റില്‍ വിജയിക്കാനാണ് 21 കാരനായ കാര്‍ത്തിക് മദ്യം കഴിച്ചത്. പിന്നാലെ ആരോഗ്യനില വഷളായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും മരിക്കുകയായിരുന്നു.

എട്ട് ദിവസം മുന്‍പാണ് കാര്‍ത്തിക്കിന്റെ ഭാര്യ കുഞ്ഞിന് ജന്മം നല്‍കിയത്. ഒരു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം.
കാര്‍ത്തിക് സുഹൃത്തുക്കളോട് തനിക്ക് വെള്ളം ചേര്‍ക്കാതെ അഞ്ച് ഫുള്‍ ബോട്ടില്‍ മദ്യം കഴിക്കാന്‍ സാധിക്കുമെന്ന് പറഞ്ഞിരുന്നു. കുടിച്ച് കാണിച്ചാല്‍ 10000 രൂപ നല്‍കാമെന്ന് സുഹൃത്തായ വെങ്കട്ട് റെഡ്ഢി കാര്‍ത്തിക്കിനോട് പറഞ്ഞു. തുടര്‍ന്ന് ബെറ്റ് ജയിക്കാന്‍ കാര്‍ത്തിക് മദ്യം കഴിച്ചു. കോലാറിലെ മുല്‍ബാഗിലിലുള്ള ആശുപത്രിയിലാണ് ഗുരുതരാവസ്ഥയില്‍ കാര്‍ത്തിക്കിന്റെ പ്രവേശിപ്പിച്ചത്.

യുവാവിന്റെ സുഹൃത്തുക്കളായ വെങ്കട്ട റെഡ്ഡി, സുബ്രഹ്‌മണി എന്നിവരുള്‍പ്പെടെ ആറ് പേര്‍ക്കെതിരെ നംഗലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രണ്ട് പേരെ അറസ്റ്റ് ചെയ്തു. മറ്റ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

Post a Comment

0 Comments