സര്‍ക്കാര്‍ വിലക്ക് മറികടന്ന് ആശമാര്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് കലാമണ്ഡലം ചാന്‍സലര്‍ മല്ലിക സാരഭായി. ആശാവര്‍ക്കര്‍ ആന്‍സിയുടെ അക്കൗണ്ടിലേക്ക് പണമയച്ച് തൃശൂരിലെ പ്രതിഷേധ ഓണറേറിയം കൂട്ടായ്മയ്ക്ക് മല്ലിക പിന്തുണച്ചു.
നേരിട്ട് എത്താതെ ആയിരം രൂപ ആശമാരുടെ അക്കൗണ്ടിലേക്ക് അയച്ചു നല്‍കിയാണ് മല്ലിക സാരാഭായി പരിപാടി ഉദ്ഘാടനം ചെയ്തത്. അവഗണിക്കാനാവാത്ത സ്ഥാനമാണ് സമൂഹത്തില്‍ ആശമാര്‍ക്കുള്ളതെന്ന മല്ലികാ സരാരാഭായിയുടെ സന്ദേശം ചടങ്ങില്‍ വായിച്ചു. പരിപാടിയില്‍ പങ്കെടുക്കുന്നതിന് വിലക്കുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മല്ലിക സാരാഭായ് അറിയിച്ചത്. അഭിപ്രായം തുറന്നു പറയുമെന്ന് മല്ലിക ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. വിലക്കിനെതിരെ രൂക്ഷമായാണ് സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പ്രതികരിച്ചത്.
അതേസമയം, ശൈലജ മിണ്ടേണ്ട, ശ്രീമതി മിണ്ടേണ്ട എന്ന് പറഞ്ഞാല്‍ മിണ്ടാതിരിക്കുന്നവരുടെ സമരമല്ല ആശാസമരമെന്ന് സാറാ ജോസഫ്പറഞ്ഞു.
0 Comments