വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ച് ബി.ജെ.പി-എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍. പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞുള്ള പ്ലകാര്‍ഡുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചിരുന്നു. എന്നാല്‍, എല്‍.ഡി.എഫ് സര്‍ക്കാറിനും മുഖ്യമന്ത്രി പിണറായി വിജയനും അഭിവാദ്യമര്‍പ്പിച്ച് എല്‍.ഡി.എഫ് പ്രവര്‍ത്തകരും തിരിച്ചടിച്ചതോടെ ഉദ്ഘാടന സദസില്‍ സംഘര്‍ഷമായി.
ഏറെ പണിപ്പെട്ടാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ഇരുവിഭാഗത്തെയും നിശബ്ദമാക്കിയത്. പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രി പിണറായി വിജയനും വേദിയില്‍ എത്തുന്നതിന്റെ തൊട്ടുമുന്‍പായിരുന്നു സംഭവം.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. പദ്ധതി പ്രദേശം സന്ദര്‍ശിച്ചതിന് പിന്നാലെയാണ് മോദി ഉദ്ഘാടനം നിര്‍വഹിച്ചത്. എല്ലാവര്‍ക്കും എന്റെ നമസ്‌കാരം, ഒരിക്കല്‍ കൂടി ശ്രീ അനന്തപദ്മനാഭന്റെ മണ്ണിലേക്ക് വരാന്‍ സാധിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട് എന്ന് പറഞ്ഞാണ് പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി വി.എന്‍. വാസവന്‍ സ്വാഗതം പറഞ്ഞു.
0 Comments