Iklan

Iklan

,

Iklan

Video

അഞ്ചാലുംമൂട് കാഞ്ഞിരംകുഴിയിലുണ്ടായ വാഹനാപകടത്തിൽ വൈദ്യുതി പോസ്റ്റ് തകർന്നു

SPECIAL CORRESPONDENT
, Wednesday, May 28, 2025 WIB Last Updated 2025-05-28T15:41:52Z


അഞ്ചാലുംമൂട് : കാഞ്ഞിരംകുഴി റേഷൻ കടയ്ക്ക് സമീപം നിയന്ത്രണം വിട്ട കാർ ഇടിച്ചതിനെ തുടർന്ന് വാഹനാപകടം. അപകടത്തിൽ ഹൈ ടെൻഷൻ (എച്ച്.ടി) വൈദ്യുതി പോസ്റ്റ് ഒടിഞ്ഞതിനാൽ പ്രദേശത്ത് വൈദ്യുതി വിതരണം തടസ്സപ്പെട്ടു.  ബുധനാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. പുറകോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൽ ആർക്കും പരുക്കില്ല. വൈദ്യുതി പോസ്റ്റ് തകർന്നതിനാൽ പ്രദേശത്ത് വൈദ്യുതി വിതരണം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികൾ കെഎസ്ഇബി അധികൃതർ അടിയന്തരമായി ആരംഭിച്ചിട്ടുണ്ട്. പ്രദേശവാസികൾക്ക് ഉണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ഉടൻ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. അതേ സമയം മുളയ്ക്കവയൽ സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം എന്നാൽ ഇതിൽ പോലീസ് സ്ഥിരീകരണം ഇല്ല. അപകടകാരണം സംബന്ധിച്ച്,  വാഹനം നിയന്ത്രണം വിടാൻ കാരണം അശ്രദ്ധയാണെന്നാണ് പ്രാഥമിക നിഗമനം. 

ദയവായി ശ്രദ്ധിക്കുക : കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് റിപ്പോർട്ട് പുതുക്കും.


Terbaru Lainnya

TERKINI LAINNYA
REGIONAL

Recents