banner

ഒരു കുടുംബത്തിലെ നാലുപേർ മരിച്ച നിലയിൽ; കൂട്ട ആത്മഹത്യയെന്ന് സംശയം, കാരണം തേടി പോലീസ്

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി. വക്കം വെളിവിളാകത്താണ് സംഭവം. മൃതദേഹങ്ങൾ തൂങ്ങിയ നിലയിലായിരുന്നു.

വക്കം ഫാർമേഴ്സ് സഹകരണ ബാങ്കിലെ അക്കൗണ്ടൻ്റ് അനിൽകുമാർ, ഭാര്യ ഷീജ, മക്കളായ അശ്വിൻ, ആകാശ എന്നിവരാണ് മരിച്ചത്. കടയ്ക്കാവൂർ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. 

കടബാധ്യത മൂലം കുടുംബം ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Post a Comment

0 Comments