Iklan

Iklan

,

Iklan

Video

അഷ്ടമുടി റോഡിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം: ജില്ലാ പഞ്ചായത്ത് അംഗം ബി.ജയന്തിയുടെ ഇടപെടൽ ഫലം കണ്ടു

SPECIAL CORRESPONDENT
, Monday, May 26, 2025 WIB Last Updated 2025-05-26T16:54:37Z

അഞ്ചാലുംമൂട് : അഷ്ടമുടി വീരഭദ്രസ്വാമി ക്ഷേത്രത്തിന് സമീപമുള്ള ജില്ലാ പഞ്ചായത്ത് റോഡിലെ വെള്ളക്കെട്ട് പ്രശ്നത്തിന് ശാശ്വത പരിഹാരമായി. ജില്ലാ പഞ്ചായത്ത് അംഗം ബി.ജയന്തിയുടെ അടിയന്തിര ഇടപെടലാണ് പരിഹാരത്തിന് വഴിയൊരുക്കിയത്.

ക്ഷേത്രത്തിന്റെ പിൻവശത്തെ മതിലിൽ ചെറിയ ദ്വാരം ഉണ്ടാക്കി വെള്ളം അഷ്ടമുടിക്കായലിലേക്ക് ഒഴുകിപ്പോകാനുള്ള സംവിധാനമാണ് ആദ്യഘട്ടത്തിൽ ഒരുക്കിയത്. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുമായി നടത്തിയ ചർച്ചയിൽ ഭാവിയിൽ പ്രശ്നങ്ങൾ ഒഴിവാക്കാൻ ഓട നിർമിക്കണമെന്ന ആവശ്യം അവർ ഉന്നയിച്ചു. എന്നാൽ, ഉടൻ പരിഹാരം വേണമെന്ന ഉറച്ച നിലപാടിൽ ജയന്തി നിന്നതോടെ മതിൽ പൊളിക്കുന്നതിന് കമ്മിറ്റി സമ്മതം നൽകി. ഓട നിർമാണം നടത്തുമെന്ന് ജയന്തി ഔദ്യോഗിക ലെറ്റർ പാഡിൽ എഴുതി ഉറപ്പ് നൽകി.

തുടർന്ന് മതിൽ പൊളിച്ച് വെള്ളം കായലിലേക്ക് ഒഴുക്കി. ആവശ്യമെങ്കിൽ മതിൽ പൊളിക്കുന്നതിന് അഞ്ചാലുംമൂട് പോലീസിന്റെ സഹായവും തേടിയിരുന്നു. രാവിലെ 11 മണിയോടെ സ്ഥലത്തെത്തിയ ജയന്തി, പ്രശ്നം പരിഹരിച്ച ശേഷം മടങ്ങി. നാട്ടുകാർ ഈ ശക്തമായ ഇടപെടലിനെ അഭിനന്ദിച്ചു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents