Iklan

Iklan

,

Iklan

Video

ലൈംഗികത്തൊഴിലാളികളായ സ്ത്രീകളുമായി ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചു...!, 29കാരനായ സ്വാമി പോലീസ് പിടിയിൽ

SPECIAL CORRESPONDENT
, Monday, June 30, 2025 WIB Last Updated 2025-06-30T03:20:47Z

ദുര്‍മന്ത്രവാദം നടത്തുകയും വിശ്വാസികളെ ലൈംഗികത്തൊഴിലാളികളുമായി ശാരീരിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്ത വ്യാജസിദ്ധൻ അറസ്റ്റില്‍. പ്രസാദ് ഭീംറാവു തംദാര്‍ എന്ന 29കാരനായ ആള്‍ദൈവമാണ് അറസ്റ്റിലായത്. 

പിംപ്രി ചിഞ്ച്‌വാഡ് പൊലീസാണ് ഇയാളെ പിടികൂടിയത്.ജീവിതത്തിലെ പ്രശ്നങ്ങൾക്ക് ജ്യോതിഷത്തിലൂടെയും മന്ത്രവാദത്തിലൂടെയും പരിഹാരം കാണുന്നതിനായി ഇയാൾക്കരികിൽ എത്തുന്ന സന്ദർശകരോട് അവരുടെ മൊബൈല്‍ ഫോണില്‍ ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെടും. ഇതോടെ ആ വ്യക്തികളുടെ ഫോണിന്റെ ആക്സസ് ഇയാൾ സ്വന്താക്കുകയായിരുന്നു.

തുടർന്ന് ലൈംഗികത്തൊഴിലാളികൾ ഉൾപ്പെടെയുള്ള സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ അയാൾ തന്റെ സന്ദർശകരോട് ആവശ്യപ്പെടുകയും ആ ദൃശ്യങ്ങൾ തന്റെ ഫോണിലൂടെ രഹസ്യമായി കാണുകയും ചെയ്തിരുന്നു. 

നിലവിൽ പ്രസാദ് ഭീംറാവുവിന്റെ പേരിൽ നാല് പരാതികളാണ് ഉള്ളത്.സംഭവത്തിൽ ഭാരതീയ ന്യായ്‍ സംഹിത (ബിഎന്‍എസ്), മഹാരാഷ്ട്ര മനുഷ്യബലി തടയല്‍, നിര്‍മ്മാര്‍ജനം, മറ്റ് മനുഷ്യത്വരഹിതമായ, അഘോരി ആചാരങ്ങള്‍, ബ്ലാക്ക് മാജിക് ആക്ട്, 2013 എന്നിവയിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരമാണ് തംദാറിനെ അറസ്റ്റ് ചെയ്ത് കേസെടുത്തിരിക്കുന്നത്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents