Iklan

Iklan

,

Iklan

Video

പത്തുദിവസത്തിനിടെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധന...!, ഇതുവരെ രോഗം സ്ഥിരീകരിച്ചത് 5,364 പേർക്ക്; നാല് മരണം, കർശന നിർദേശങ്ങൾ പുറത്തിറക്കി

SPECIAL CORRESPONDENT
, Sunday, June 08, 2025 WIB Last Updated 2025-06-08T01:58:18Z


ന്യൂഡൽഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുതിച്ചുയരുന്നു. ഇതുവരെ 5,364 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്നാണ് റിപ്പോർട്ട്.

ഇന്നലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കു പ്രകാരം 24 മണിക്കൂറുകൾക്കകം 498 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 764 പേർ രോഗമുക്തരായി. നാല് മരണവും റിപ്പോർട്ടുചെയ്തു.

പത്തുദിവസത്തിനിടെയാണ് രാജ്യത്ത് കോവിഡ് ഇത്രക്ക് കുതിച്ചുയർന്നത്. കോവിഡ് പരിശോധനയ്ക്കായി ഇതുവരെ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് കേന്ദ്രസർക്കാരിനോട് ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വർഷം ജനുവരി മുതൽ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്തത് 32 കോവിഡ് മരണങ്ങളാണ്.

പനിയും ശ്വാസസംബന്ധമായ അസുഖങ്ങളും കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ള എല്ലാവർക്കും കോവിഡ് പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ നിർദേശം പുറത്തിറക്കിയിട്ടുണ്ട്.

ആന്റിജൻ ടെസ്റ്റ് നടത്തി ഫലം നെഗറ്റീവ് ആണെങ്കിലും രോഗലക്ഷണം തുടരുന്നുണ്ടെങ്കിൽ ആർടിപിസിആർ ചെയ്യണം എന്നാണ് നിർദേശം.

ആശുപത്രികളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആരോഗ്യജീവനക്കാർക്കും മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്. കോവിഡ് രോഗികളെ പ്രത്യേക വാർഡിൽ പാർപ്പിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

കോവിഡ്, ഇൻഫ്‌ലുവൻസ രോഗലക്ഷണമുള്ളവർക്ക് അപായ ലക്ഷണങ്ങൾ ഉണ്ടോ എന്നകാര്യവും ശ്രദ്ധിക്കണം. ശ്വാസതടസ്സം, നെഞ്ചുവേദന, തളർച്ച, രക്തസമ്മർദ വ്യതിയാനം തുടങ്ങിയവയാണ് നിരീക്ഷിക്കേണ്ട പ്രധാന അപായ ലക്ഷണങ്ങൾ.

കുട്ടികളിൽ മയക്കം, ഉയർന്നഅളവിൽ തുടർച്ചയായ പനി, ഭക്ഷണം കഴിക്കാൻ മടി, വിറയൽ, ശ്വാസതടസ്സം എന്നിവയും നിരീക്ഷിക്കണം. ദുരിതാശ്വാസ ക്യാംപുകളിൽ ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവരും നിർബന്ധമായും മാസ്‌ക് ധരിക്കണം.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents