Iklan

Iklan

,

Iklan

Video

കൊല്ലത്ത് നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് തോട്ടിലേക്ക് മറിഞ്ഞു...!, ബൈക്ക് യാത്രികന് ഗുരുതര പരുക്ക്; സമീപത്തെ പെട്ടിക്കടയും ഇടിച്ച് തകർത്തു

SPECIAL CORRESPONDENT
, Wednesday, June 11, 2025 WIB Last Updated 2025-06-11T05:07:32Z

കൊല്ലം : കുളത്തുപ്പുഴ ജംഗ്ഷന് സമീപം ഗണപതി ക്ഷേത്രത്തിന് മുന്നിൽ ഇന്ന് രാവിലേ ഉണ്ടായ കാർ അപകടത്തിൽ ബൈക്ക് യാത്രികന് ഗുരുതര പരുക്ക്. നിയന്ത്രണം വിട്ട കാർ റോഡിലൂടെ വന്ന ബൈക്കിൽ ഇടിച്ച ശേഷം സമീപത്തെ പെട്ടിക്കട തകർത്ത് തോട്ടിലേക്ക് മറിയുകയായിരുന്നു.

അപകടത്തിൽ കാറിൽ യാത്ര ചെയ്തിരുന്നവർക്ക് പരുക്കേറ്റെങ്കിലും, നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനം നടത്തി ഇവരെ സുരക്ഷിതരാക്കി. ഇവരെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്നവരുടെ പരിക്കുകൾ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

എന്നാൽ, കാറിടിച്ച ബൈക്കിൽ സഞ്ചരിച്ചിരുന്ന വിളക്കുപാറ സ്വദേശി റിഷിക്ക് ഗുരുതരമായ പരുക്കേറ്റു. ഇദ്ദേഹത്തെ അടിയന്തരമായി പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ റിഷിയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

കുളത്തുപ്പുഴ പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents