Iklan

Iklan

,

Iklan

Video

കൈക്കൂലിയായി വാങ്ങുന്നത് ഇറച്ചിയാണോ?; തൃക്കരുവ ഗ്രാമപഞ്ചായത്തിൽ അനധികൃത ഇറച്ചിക്കടകൾ വ്യാപകം; അധികൃതരുടെ മൗനത്തിൽ ദുരൂഹത

SPECIAL CORRESPONDENT
, Wednesday, June 25, 2025 WIB Last Updated 2025-06-25T11:09:16Z

തൃക്കരുവ : തൃക്കരുവ ഗ്രാമപഞ്ചായത്തിൽ അനധികൃത ഇറച്ചിക്കടകൾ വ്യാപകമായി പ്രവർത്തിക്കുന്നതായി പരാതി. പഞ്ചായത്ത് അധികൃതരുടെയും ചില ജനപ്രതിനിധികളുടെയും മൗനസമ്മതത്തോടെയാണ് ഇവയിൽ പലതും പ്രവർത്തിക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ചില ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും സൗജന്യമായി ഇറച്ചി ലഭിക്കുന്നതാണ് മൗനത്തിന് കാരണമെന്നും ആക്ഷേപമുണ്ട്.

പഞ്ചായത്തിന് പരിസരത്ത് പോലും ഇറച്ചി കെട്ടിത്തൂക്കി പരസ്യമായി വിൽപ്പന നടത്തുന്നു. ഇവിടെ നടക്കുന്നത് പരസ്യമായ ഇറച്ചി വിൽപ്പനയായിട്ടും അധികൃതർ ചെറുവിരൽ അനക്കുന്നില്ല. നിരവധി പരാതികൾ ലഭിച്ചിട്ടും, "സ്വയമ്പൻ ഇറച്ചിയുടെ രുചി" മൂലം ചിലർ ബോധപൂർവം ഇതിനെ മുക്കുകയാണെന്നും നാട്ടുകാർ പറയുന്നു. നിലവിൽ തൃക്കരുവ ഗ്രാമപഞ്ചായത്തിന് അംഗീകൃത അറവുശാലയില്ല. എന്നിട്ടും, പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഇറച്ചിക്കച്ചവടം പരസ്യമായി നടക്കുന്നു, ഇത് ഗുരുതരമായ ആരോഗ്യ-നിയമ പ്രശ്നങ്ങൾ ഉയർത്തുന്നു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents