Iklan

Iklan

,

Iklan

Video

പെരുമൺ നാടിൻ്റെ കലാകാരന് അംഗീകാരം; ബൈജു സി ആചാര്യക്ക് നവഭാവനാ ചാരിറ്റബിൾ ട്രസ്റ്റിന്റെ എൻ എഫ് വർഗീസ് സ്മാരക അവാർഡ്

SPECIAL CORRESPONDENT
, Wednesday, June 25, 2025 WIB Last Updated 2025-06-25T11:22:24Z

തിരുവനന്തപുരം : തിരുവനന്തപുരം ആസ്ഥാനമായ നവഭാവനാ ചാരിറ്റബിൾ ട്രസ്റ്റിന്റെ 2025-ലെ എൻ എഫ് വർഗീസ് സ്മാരക ഡബ്ബിങ് ആർട്ടിസ്റ്റ് അവാർഡ് ചലച്ചിത്ര-സീരിയൽ താരം വഞ്ചിയൂർ പ്രവീൺ കുമാറിൽ നിന്ന് ബൈജു സി ആചാര്യ ഏറ്റുവാങ്ങി. കൊല്ലം പെരുമൺ സ്വദേശിയായ ബൈജു, കോതമംഗലം എൽദോ മാർ ബസേലിയോസ് കോളേജിലെ അനിമേഷൻ ആൻഡ് വിഷ്വൽ എഫക്ട്സ് വിഭാഗം മേധാവിയാണ്.

ശ്യാംജി ഭാസി സംവിധാനം ചെയ്ത ‘ശിഷ്യൻ’ എന്ന ചലച്ചിത്രത്തിലെ നായക കഥാപാത്രത്തിന് നൽകിയ ശബ്ദത്തിനാണ് ബൈജുവിന് ഈ അവാർഡ് ലഭിച്ചത്. ചടങ്ങിൽ മുൻ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ്, കാര്യവട്ടം ശ്രീകണ്ഠൻ നായർ, പ്രഭ വർമ, സന്ധ്യ ജയേഷ്, ഗിരിജൻ ആചാര്യ തുടങ്ങിയ പ്രമുഖർ സന്നിഹിതരായിരുന്നു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents