banner

സോഷ്യൽ മീഡിയയിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം പീഡനം...!, പിന്നീട് പെൺകുട്ടിയുടെ സ്വർണവും പണവും കൈക്കലാക്കും; മോഡലിങ് കോറിയോഗ്രാഫറായ ഇൻസ്റ്റാഗ്രാം താരം അറസ്റ്റില്‍

തിരുവനന്തപുരം : വിവാഹ വാഗ്ദാനം നൽകി പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച മോഡലിങ് കൊറിയോഗ്രഫര്‍ അറസ്റ്റില്‍. കോഴിക്കോട് കൂടരഞ്ഞി മാര്‍ക്കറ്റിനു സമീപം പാലകണ്ണി അസീസിന്റെ മകന്‍ ഫാഹിദി (27) നെയാണ് അറസ്റ്റ് ചെയ്തത്.

ടെക്‌നോപാര്‍ക്കിലെ ഐടി ജീവനക്കാരിയുടെ പരാതിയിലാണ് അറസ്റ്റ്. പെണ്‍കുട്ടികളെ പലയിടത്ത് എത്തിച്ച് പീഡന ശേഷം അവരുടെ പക്കല്‍ നിന്നും പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുക്കുകയാണ് ഇയാളുടെ പതിവ്.

ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഫോളോവേഴ്‌സ് ഉള്ളയാളാണ് പ്രതി. അതു വഴിയാണ് പെണ്‍കുട്ടികളെ പരിചയപ്പെടുകയും വിവാഹം കഴിക്കാം എന്ന പേരില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.

പ്രതിയുടെ ഫോണില്‍ നിന്ന് തെളിവുകള്‍ ലഭിച്ചുവെന്നും പൊലീസ് അറിയിച്ചു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Post a Comment

0 Comments