കൊല്ലം : യൂത്ത് കോൺഗ്രസ് നേതാവിനെതിരെ ഗുരുതര ആരോപണവുമായി യുവതി രംഗത്ത്. പ്രമുഖ ആയുർവേദ സ്പാ നൽകാമെന്ന് വാഗ്ദാനം ചെയ്ത് മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. വിദ്യാഭ്യാസ ലോൺ അടയ്ക്കാൻ സൂക്ഷിച്ചിരുന്ന പണമാണ് യുവതിക്ക് നഷ്ടമായത്. സംഭവത്തിൽ യുവതി ഉടൻ പോലീസിൽ പരാതിപ്പെടുമെന്ന് അഷ്ടമുടി ലൈവിനോട് വ്യക്തമാക്കി.
ആരോപണവിധേയനായ യൂത്ത് കോൺഗ്രസ് നേതാവ്, പാർട്ടിയിലെ ഉന്നത നേതാവിനെതിരെ ഹണി ട്രാപ് ഒരുക്കിയെന്നാരോപിച്ച് നേരത്തെ സംഘടനാ നടപടി നേരിട്ട വ്യക്തിയാണെന്നാണ് വിവരം. ഇയാൾക്കെതിരെ സമാനമായ നിരവധി ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെന്നും, വരും ദിവസങ്ങളിൽ ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും യുവതിയുമായി അടുത്ത വൃത്തങ്ങൾ അഷ്ടമുടി ലൈവിനോട് പറഞ്ഞു.
പോലീസ് പരാതി ലഭിച്ചാൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുമെന്നാണ് സൂചന. സംഭവം കൊല്ലത്ത് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായി മാറിയിരിക്കുകയാണ്.

