banner

ഹോസ്റ്റലിന്റെ ശുചിമുറിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി.


ആലപ്പുഴ : ചെന്നിത്തല നവോദയ സ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി. 

ഹരിപ്പാട് സ്വദേശിനി എസ് നേഹയാണ് മരിച്ചത്. ഹോസ്റ്റലിന്റെ ശുചിമുറിയിലേക്ക് പോകുന്ന ഇടനാഴിയിൽ ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

മാന്നാർ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. മരണകാരണം വ്യക്തമല്ല. ആറാട്ടുപുഴ മംഗലം തൈവേലിക്കകത്ത് ഷിജു, അനില ദമ്പതികളുടെ മകളാണ് നേഹ.

Post a Comment

0 Comments