സംഭവത്തില്‍ വര്‍ക്കല സ്വദേശി സഞ്ജു, വലിയവിള സ്വദേശി നന്ദു, ഉണ്ണിക്കണ്ണന്‍, പ്രമീണ്‍ എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 17 ലിറ്റർ മദ്യവും പിടിച്ചെടുത്തിട്ടുണ്ട്. തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘമാണ് പ്രതികളെ നിലവിൽ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത് നടപടികൾ പൂർത്തീകരിച്ച ശേഷം ഇവരെ അറസ്റ്റ് ചെയ്യുന്ന നടപടികളിലേക്ക് നീങ്ങും. കഴിഞ്ഞദിവസം അർധരാത്രിയോടെയാണ് പ്രതികൾ പോലീസിന്റെ വലയിലായത്.
സംസ്ഥാനത്ത് വൻ ലഹരിമരുന്ന് വേട്ട....!, ഒന്നേകാൽ കിലോ രാസ ലഹരിയുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ; പിടികൂടിയവയിൽ 17 ലിറ്റർ വിദേശമദ്യവും
തിരുവനന്തപുരം : കല്ലമ്പലത്ത് വന്‍ രാസലഹരി വേട്ട. 1.25 കിലോ എം.ഡി.എം.എ യുമായാണ് പൊലീസ് പ്രതികളെ പിടികൂടിയത്. വിദേശത്ത് നിന്ന് കടത്തിക്കൊണ്ടുവന്ന 4 കോടിക്ക് മുകളില്‍ വില വരുന്ന എം.ഡി.എം.എയാണ് പിടികൂടിയത്. ഈത്തപ്പഴത്തിന്റെ പെട്ടിക്കുള്ളില്‍ കറുത്ത കവറില്‍ ആക്കിയായിരുന്നു ലഹരി ശേഖരം ഒളിപ്പിച്ചു കടത്താന്‍ ശ്രമം നടന്നത്.
0 Comments