കെഎസ്ആർടിസിയിൽ ജീവനക്കാർ മദ്യപിച്ചോയെന്ന് അറിയാൻ നടത്തിയ പരിശോധനയിൽ ചക്കപ്പഴം കഴിച്ചവർ കുടുങ്ങിയെന്ന് പരാതി. പന്തളം കെഎസ്ആർടിസി ഡിപ്പോയിലാണ് സംഭവം. പതിവ് പരിശോധനയുടെ ഭാഗമായിട്ടാണ് ജീവനക്കാരെ ഊതിച്ചത്.
ജീവനക്കാരിൽ പലരും മദ്യപിച്ചെന്നാണ് ബ്രത്ത് അനലൈസറിൽ തെളിഞ്ഞത്. എന്നാൽ തങ്ങൾ മദ്യപിച്ചിട്ടില്ലെന്നും സഹപ്രവർത്തകൻ കൊണ്ടുവന്ന ചക്കപ്പഴം കഴിച്ച ശേഷമാണ് പരിശോധനയ്ക്ക് വിധേയരായതന്നും ജീവനക്കാർ വാദിച്ചു.
ഇതോടെ സ്റ്റേഷൻ മാസ്റ്ററും ചക്കപ്പഴം കഴിച്ചശേഷം പരിശോധനയ്ക്ക് വിധേയനായി. അപ്പോൾ ബ്രത്ത് അനലൈസറിൽ മദ്യപിന്നാച്ചെണ് തെളിഞ്ഞത്. ഇതോടെ നിലവാരമില്ലാത്ത ബ്രത്ത് അനലൈസർ പണി തന്നുവെന്ന് ആരോപിച്ച് ജീവനക്കാർ ഒന്നടങ്കം രംഗത്ത് വന്നു. പഴങ്കഞ്ഞി കഴിച്ചു വന്നാലും മെഷീൻ ചതിക്കുകയാണെന്ന് ആരോപിച്ച് ജീവനക്കാർ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകി.
0 Comments