Iklan

Iklan

,

Iklan

Video

മാധ്യമപ്രവർത്തന രംഗത്തെ ആധുനിക പ്രവണതകൾ: ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് കേരള ശില്പശാല സംഘടിപ്പിച്ചു

SPECIAL CORRESPONDENT
, Sunday, July 20, 2025 WIB Last Updated 2025-07-20T03:52:53Z
മാധ്യമപ്രവർത്തന രംഗത്തെ ആധുനിക പ്രവണതകൾ എന്ന വിഷയത്തിൽ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് കേരള സംഘടിപ്പിച്ച ശില്പശാല മുതിർന്ന മാധ്യമപ്രവർത്തകൻ പി.വി. മുരുകൻ ഉദ്ഘാടനം ചെയ്യുന്നു.

തിരുവനന്തപുരം : ‘മാധ്യമപ്രവർത്തന രംഗത്തെ ആധുനിക പ്രവണതകൾ’ എന്ന വിഷയത്തിൽ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് കേരള സംഘടിപ്പിച്ച ശില്പശാല മുതിർന്ന മാധ്യമപ്രവർത്തകൻ പി.വി. മുരുകൻ ഉദ്ഘാടനം ചെയ്തു. മാധ്യമ മേഖലയിൽ നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി നടത്തിയ ശില്പശാല ഏറെ ശ്രദ്ധേയമായി. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എ.പി. ജിനൻ അധ്യക്ഷത വഹിച്ചു.

സംസ്ഥാന, ജില്ലാ നേതാക്കളായ തെക്കൻ സ്റ്റാർ ബാദുഷ അബൂബക്കർ, ഷീബ സൂര്യ, രാജൻ വി. പൊഴിയൂർ, പോളി വടക്കൻ, സജാദ് സഹീർ, പ്രേംകുമാർ, റെജി വാമദേവൻ, പി.എം. ഷാജി, ചന്ദ്രകുമാർ കൊറ്റാമം, ബൈഷി വർക്കല, സാജൻ നെയ്യാറ്റിൻകര, ശ്യാം വെണ്ണിയൂർ, സുമേഷ് കൃഷ്ണൻ, അബ്ദുൽ റഹ്മാൻ തുടങ്ങിയവർ ശില്പശാലയിൽ പ്രസംഗിച്ചു. 

തുടർന്ന് നടന്ന സംസ്ഥാനതല ജനറൽ ബോഡി യോഗത്തിൽ 35 അംഗ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. മാധ്യമപ്രവർത്തന രംഗത്തെ നവീന സാങ്കേതിക വിദ്യകളുടെ പ്രാധാന്യവും വെല്ലുവിളികളും ചർച്ച ചെയ്ത ശില്പശാല, മാധ്യമപ്രവർത്തകർക്ക് പുതിയ ദിശാബോധം നൽകുന്നതിന് ഉപകരിച്ചു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents