Iklan

Iklan

,

Iklan

Video

പി എസ് ശ്രീധരൻ പിള്ളയെ ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് മാറ്റി

SPECIAL CORRESPONDENT
, Monday, July 14, 2025 WIB Last Updated 2025-07-14T10:39:49Z

ന്യൂഡൽഹി : ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് പി എസ് ശ്രീധരൻ പിള്ളയെ മാറ്റി. പശുപതി അശോക് ഗജപതിയാണ് ഗോവയുടെ പുതിയ ഗവർണർ. രാഷ്ട്രപതി ഭവനിൽ നിന്നാണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് ഇറങ്ങിയത്. നിലവിൽ മൂന്നിടങ്ങളിലെ ഗവർണർമാരെ മാറ്റിയിട്ടുണ്ട്. 

ഹരിയാനയിൽ പുതിയ ഗവർണറായി അസിം കുമാർ ഘോഷ്, ഗോവയിൽ പശുപതി അശോക് ഗജപതി രാജു, ലഡാക്കിന്റെ ലെഫ്റ്റനന്റ് ഗവർണറായി കബീന്ദ്ര സിംഗ് എന്നിങ്ങനെയാണ് പുതിയ നിയമനം. മുൻ സിവിൽ വ്യോമയാന മന്ത്രിയാണ് പശുപതി ഗജപതി രാജു. ചെന്നൈയിലായിരുന്നു പശുപതി അശോക് ഗജപതി ജനിച്ചത്.

2014 മുതൽ 2018 വരെ മന്ത്രിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ ശ്രീധരൻ പിള്ളയ്ക്ക് മറ്റൊരിടത്തും പകരം ചുമതല നൽകിയിട്ടില്ല. നേരത്തെ, മിസോറാം ഗവർണറായി ശ്രീധരൻ പിള്ള സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അതിന് ശേഷമായിരുന്നു ഗോവ ഗവർണറായുള്ള നിയമനം.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents