banner

കൊല്ലത്ത് ഒന്നര കിലോ കഞ്ചാവുമായി യുവാവ് പോലീസിന്റെ പിടിയിൽ


കൊല്ലം : ഒറീസ്സയിൽ നിന്ന് 1.5 കിലോ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് എഴുകോണിൽ വിൽപ്പന നടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. വെള്ളിമൺ എടവട്ടം അനു നിവാസിൽ ആന്റോ വർഗീസ് (32) ആണ് തിങ്കളാഴ്ച രാവിലെ നെടുമ്പായിക്കുളത്തിനു സമീപത്ത നിന്ന് എഴുകോൺ പോലീസ് അറസ്റ്റ് ചെയ്തത്. 

എഴുകോൺ സ്റ്റേഷൻ ഹൗസ് ഓഫീസർ സുധീഷ് കുമാറിന്റെ മേൽനോട്ടത്തിൽ എസ്.ഐമാരായ രജിത്, ജ്യോതിഷ്, സി.പി.ഓമാരായ കിരൺ, റോഷ്, വിപിൻ, ദിലീപ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾ മുമ്പ് തമിഴ്നാട് പോലീസ് രജിസ്റ്റർ ചെയ്ത കഞ്ചാവ് കേസിൽ പിടിയിലായി പുറത്തിറങ്ങിയ ആളാണെന്ന് സൂചനയുണ്ട്. 

ഈ വിവരം സ്ഥിരീകരിച്ചില്ലെങ്കിലും പ്രതിക്ക് മുൻപും സമാന കേസുകളിൽ പങ്കുണ്ടെന്ന് പോലീസ് വെളിപ്പെടുത്തി. കഞ്ചാവിന്റെ വിതരണക്കാർ, ഉറവിടം എന്നിവയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ വിശദമായ അന്വേഷണം നടക്കുകയാണ്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment

0 Comments