മിമിക്രിയിലൂടെ മിനിസ്ക്രീനിലും സിനിമയിലും എത്തി പ്രേക്ഷകരെ ചിരിപ്പിച്ച നടൻ കലാഭവൻ നവാസ് (51) അന്തരിച്ചു. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം ഹൃദയാഘാതം ആണെന്നാണ് സൂചന. ചോറ്റാനിക്കരയിൽ ഒരു സിനിമയുടെ ഷൂട്ടിങ്ങിനു ശേഷം വിശ്രമിക്കാനായി ഹോട്ടൽ മുറിയിൽ എത്തിയതായാണ് പ്രാഥമിക വിവരം. ഇവിടെ ഹോട്ടൽ ജീവനക്കാർ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയതായി പറയപ്പെടുന്നു.
ഒരു കാലത്ത് ദിലീപ്, കോട്ടയം നസീർ തുടങ്ങിയ പ്രതിഭകൾക്കൊപ്പം മിക്ക സിനിമകളിലും നവാസിനെ കാണാമായിരുന്നു. ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും മിനിസ്ക്രീൻ പരിപാടികളിലൂടെയും സോഷ്യൽമീഡിയകൾ വഴിയുമാണ് നവാസിന്റെ വിശേഷങ്ങൾ പ്രേക്ഷകർ അറിഞ്ഞിരുന്നത് കലാഭവൻ നവാസ് സിനിമയിലേക്ക് എത്തിയത് അച്ഛൻ നടനും നാടക കലാകാരനുമായിരുന്ന അബൂബക്കറിന്റെ അഭിനയ ജീവിതത്തിന്റെ ചുവടുപിടിച്ച് കൂടിയാണ്.
updating....
0 Comments