Iklan

Iklan

,

Iklan

Video

ഗാസയില്‍ വന്‍ വ്യോമാക്രമണവുമായി ഇസ്രായേൽ...!, ഐഡിഎഫിന്റെ ആക്രമണം തുടങ്ങിയതിന് പിന്നാലെ 30 പേര്‍ കൊല്ലപ്പെട്ടു; ഹമാസിന് മേൽ പഴിചാരി ബെഞ്ചമിന്‍ നെതന്യാഹു

SPECIAL CORRESPONDENT
, Wednesday, October 29, 2025 WIB Last Updated 2025-10-29T13:48:32Z

ടെല്‍ അവീവ് : സമാധാന കരാര്‍ ലംഘിച്ചെന്ന ആരോപണത്തിന് പിന്നാലെ ഗാസയില്‍ വന്‍ വ്യോമാക്രമണം നടത്തി ഇസ്രയേല്‍. കഴിഞ്ഞ ദിവസം ഹമാസിന്റെ നേതൃത്വത്തില്‍ റഫയില്‍ വച്ച് ഇസ്രയേല്‍ സൈന്യത്തിന് നേര്‍ക്കുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് ശക്തമായ തിരിച്ചടി നല്‍കാന്‍ ബെഞ്ചമിന്‍ നെതന്യാഹു ഉത്തരവിട്ടത്. 

വ്യോമാക്രമണത്തില്‍ ഗാസയില്‍ ഇതുവരെ 30 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഗാസയിലെ അല്‍-ഷിഫ ആശുപത്രിയിലടക്കം ഐഡിഎഫ് ആക്രമണം നടത്തിയതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഹമാസ് തങ്ങളുടെ സൈനികരെ ആക്രമിച്ചുവെന്നും യുഎസ് മധ്യസ്ഥതയില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണിതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഐഡിഎഫിന്റെ ആക്രമണം. അതേസമയം, മേഖലയില്‍ വെടിനിര്‍ത്തല്‍ നിലനില്‍ക്കുകയാണെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സ് പറഞ്ഞു. 

ചെറിയ ഏറ്റുമുട്ടലുകള്‍ ഉണ്ടാകില്ലെന്നല്ല വെടിനിര്‍ത്തല്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും വാന്‍സ് പറഞ്ഞു. ''ഹമാസോ ഗാസയിലെ മറ്റാരെങ്കിലുമോ ആകാം. ഇസ്രയേല്‍ സൈനികനെ ആക്രമിച്ചതായി ഞങ്ങള്‍ക്കറിയാം. ഇസ്രയേലികള്‍ പ്രതികരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. പക്ഷേ പ്രസിഡന്റ് ട്രംപിന്റെ സമാധാന കരാര്‍ നിലനില്‍ക്കുമെന്ന് ഞാന്‍ കരുതുകയാണ്'' ജെ.ഡി.വാന്‍സ് പറഞ്ഞു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents