തമിഴ്നാട് മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ ആൻഡ് വാട്ടർ സപ്ലൈ വകുപ്പിൽ അസിസ്റ്റന്റ് എഞ്ചിനീയർ, ജൂനിയർ എഞ്ചിനീയർമാർ, ടൗൺ പ്ലാനിംഗ് ഓഫീസർ തുടങ്ങിയ തസ്‌തികകളിൽ നിയമനത്തിന് കോഴ വാങ്ങിയെന്നാണ് ഇഡി പറയുന്നത്. കൈക്കൂലി നൽകിയ 150 ഓളം ഉദ്യോഗാർത്ഥികളെ നിയമിച്ചതായി തെളിവുകൾ സൂചിപ്പിക്കുന്നുവെന്നാണ് ഇഡി കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.
പൊലീസിന് അയച്ച കത്തിൽ നിരവധി ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും പേരുകൾ ഇഡി പരാമർശിച്ചതായും വിവരമുണ്ട്. എന്നാൽ സംസ്ഥാന പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്താൽ മാത്രമേ ഇഡിക്ക് ഇതിൽ അന്വേഷണം ആരംഭിക്കാൻ കഴിയൂ. ഇതിനാലാണ് കേസെടുക്കാൻ ആവശ്യപ്പെട്ട് കത്തയച്ചത്.

0 Comments