banner

വമ്പൻ പ്രഖ്യാപനങ്ങൾ...!, ക്ഷേമപെന്‍ഷന്‍ 2000 രൂപയാക്കി വർധിപ്പിച്ച് പിണറായി സർക്കാർ; 33 ലക്ഷത്തിലേറെ സ്ത്രീകൾക്ക് പ്രതിമാസം ആയിരം രൂപ സത്രീ സുരക്ഷാ പെൻഷൻ


തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിന്മുന്നോടിയായി  വമ്പൻ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷേമ പെൻഷൻ  നിലവിലുണ്ടായിരുന്ന 1600 രൂപയിൽ 400 രുപ കൂട്ടി രണ്ടായിരം  രൂപയാക്കി വർധിപ്പിച്ചു.  പ്രതിമാസം ആയിരം രൂപ സത്രീ സുരക്ഷാ പെൻഷൻ നൽകും. ട്രാൻസ് സ്ത്രീകൾ അടക്കം പാവപ്പെട്ട സ്ത്രീകൾക്കാണ് സഹായം. 33 ലക്ഷത്തിലേറെ സ്ത്രീകൾക്ക് സഹായം കിട്ടും.അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ഓണറേറിയം വർധിപ്പിച്ചു. 

ആയിരം രൂപയാണ് കൂട്ടിയത്.  പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ധാരണപത്രം ഒപ്പിട്ടതിൽ വിവാദങ്ങളും ആശങ്കകളും ഉയർന്ന പശ്ചാത്തലത്തിൽ നടപടി പുനപരിശോധിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കുന്നതിനായി ഏഴ് അംഗങ്ങളുള്ള ഉപസമിതി രൂപീകരിച്ചു. 

ഉപസമിതിയുടെ റിപ്പോർട്ട് വരുന്നതുവരെ പിഎം ശ്രീയുമായി ബന്ധപ്പെട്ട തുടർനടപടികൾ നിർത്തിവയ്ക്കും. ഇക്കാര്യം കേന്ദ്രസർക്കാരിനെ കത്തുമൂലം അറിയിക്കും.കെ രാജൻ, റോഷി അഗസ്റ്റിൻ, പി രാജീവ്, വി ശിവൻ കുട്ടി, പി പ്രസാദ്, എകെ ശശീന്ദ്രൻ, കെ കൃഷ്ണൻകുട്ടി എന്നിവരാണ് സമിതിയിൽ ഉണ്ടാകുക

Post a Comment

0 Comments