Iklan

Iklan

,

Iklan

Video

'മത്സരിക്കാതിരുന്നതിന് നന്ദി'...!, തൃക്കരുവ ഞാറയ്ക്കൽ വാർഡിൽ കോൺഗ്രസ്സ് വാർഡ് മെമ്പർക്കെതിരെ പരിഹാസ പോസ്റ്റർ

, Friday, November 28, 2025 WIB Last Updated 2025-11-28T15:30:39Z

തൃക്കരുവ : തൃക്കരുവ ഗ്രാമപഞ്ചായത്തിലെ ഞാറയ്ക്കൽ വാർഡിൽ നിലവിലെ അംഗവും കോൺഗ്രസ് വനിതാ നേതാവുമായ ബീന രാമചന്ദ്രനെ പരിഹസിച്ച് നാട്ടിൻപുറങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. "നാടിന്റെ നന്മയ്ക്കായി ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ ഇരുന്ന മുൻ മെമ്പറും നിലവിലെ അംഗവുമായ ബീനാ രാമചന്ദ്രന് ഒരായിരം നന്ദി" എന്നാണ് പോസ്റ്ററിലെ വാചകം. നാട്ടുകാരുടെ പേരിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നതെങ്കിലും രാഷ്ട്രീയ എതിരാളികളാണ് പിന്നിലെന്ന് കോൺഗ്രസ് വൃത്തങ്ങൾ ആരോപിക്കുന്നു.

ഇത്തവണ യുഡിഎഫ് സ്ഥാനാർഥിയായി ശില്പ നായരാണ് മത്സര രംഗത്തുള്ളത്. ഇതോടെ ബീന രാമചന്ദ്രനെ പരിഗണിച്ചില്ലെന്ന വിമർശനം കോൺഗ്രസിനുള്ളിൽ തന്നെ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പരിഹാസ പോസ്റ്ററുകൾ വ്യാപകമായി പ്രത്യക്ഷപ്പെട്ടത്. വാർഡിലെ പ്രധാന കവലകളിലും റോഡരികിലും പോസ്റ്ററുകൾ കാണാം.

ഞാറയ്ക്കൽ വാർഡിൽ മത്സരം മൂർധന്യത്തിലാണ്. എൻഡിഎയുടെ സുനിത ശ്രീജിത്ത്, എൽഡിഎഫിന്റെ ഓമനയമ്മ എന്നിവരാണ് മത്സരരംഗത്തുള്ള മറ്റു മുന്നണി സ്ഥാനാർത്ഥികൾ. അതേസമയം, പോസ്റ്ററിന് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ പാർടി നേതൃത്വം ശ്രമിക്കുന്നതായും അറിയുന്നു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents