Iklan

Iklan

,

Iklan

Video

കൊല്ലത്ത് ഓയിൽ പാം തോട്ടത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി...!, തിരച്ചിൽ നടത്തിയത് മീൻ പിടിക്കാൻ എത്തിയ യുവാക്കൾ

SPECIAL CORRESPONDENT
, Monday, December 01, 2025 WIB Last Updated 2025-12-01T14:04:36Z
unidentified-dead-body-found-in-eroor-oil-palm-plantation-kerala-latest-news-updates

ഏരൂർ ഓയിൽ പാം തോട്ടത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ബി ഡിവിഷനിലെ രണ്ടാം ഫീൽഡിൽ ഉൾപ്പെട്ട നഞ്ചിൻകയത്താണ് തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടത്. പത്ത് ദിവസത്തോളം പഴക്കമുള്ള പുരുഷന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. മീൻ പിടിക്കാൻ എത്തിയ യുവാക്കളാണ് മൃതദേഹം കണ്ടത്. 

പ്രദേശത്ത് രൂക്ഷ ഗന്ധം നിറഞ്ഞതോടെ നടത്തിയ തിരച്ചിലിൽ സമീപത്തെ മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് ഏരൂർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസും സൈന്റിഫിക് വിഭാഗവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹം പൂർണ്ണമായും അഴുകിയ നിലയിലാണ് കണ്ടെത്തിയത്.

ദിവസങ്ങൾക്ക് മുമ്പ് ഈച്ചംകുഴി നെല്ലിവിള പുത്തൻവീട്ടിൽ സോമൻ എന്നറിയപ്പെടുന്ന 75 കാരനായ തോമസ് എന്നയാളെ കാണാതായിരുന്നു. ഏരൂർ പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തുകയാണ്. മൃതദേഹം തോമസിന്റെതാണോ എന്ന് പരിശോധിക്കുന്നുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents